കന്നടയില്‍ ശക്തമായ കഥാപാത്രം അവതരിപ്പിച്ച് ഭാമ. ഭാമയുടെ ഏറ്റവും പുതിയ ചിത്രം രാഗയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. ഒരു അന്ധകഥാപാത്രത്തെയാണ് ഭാമ അവതരിപ്പിച്ചിരിക്കുന്നത്.
മലയാളത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി തീര്‍ന്ന ഭാമ കന്നടയിലും സജീവമാവുകയാണ്. രാഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ റിലീസിന് തയാറെടുക്കുന്നത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു അന്ധകഥാപാത്രത്തെയാണ് ഭാമ അവതരിപ്പിച്ചിരിക്കുന്നത്. പി.സി ശേഖറാണ് നായകന്. ഇരുവരും ഒന്നിച്ചുള്ള രണ്ടാമത്തെ ചിത്രം കൂടിയാണിത്.
പി.സി.ശേഖറാണ് തിരക്കഥയെഴുതി രാഗ സംവിധാനം ചെയ്തിരിക്കുന്നത്. വൈദി എസാണ് ഛായാഗ്രഹണം. സംഗീതം അര്ജ്ജുന് ജനയ. പുറത്ത് വന്ന സിനിമയുടെ ട്രെയിലര്‍ തംരഗമായി കഴിഞ്ഞു.