ബോളിവുഡ് ചിത്രം ജോളി എല്‍.എല്‍.ബി 2വിലെ പുതിയൊരു പാട്ടുകൂടി പുറത്ത് വന്നു. അക്ഷയ്കുമാര്‍ നായകനാകുന്ന ചിത്രത്തിലെ പ്രണയഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
നിരൂപക പ്രശംസയിലും തിയറ്ററുകളിലും ഒരേപോലെ തിളങ്ങിയ ജോളി എല്‍.എല്‍.ബിയുടെ രണ്ടാം ഭാഗത്തിലും വലിയ പ്രതീക്ഷയാണ് ചലചിത്രപ്രേമികള്ക്കുള്ളത്. രണ്ടാം പതിപ്പില്‍ അക്ഷയ്കുമാര്‍ പ്രധാന വേഷത്തില്‍ എത്തിയതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സിനിമ ഇടംപിടിച്ചു കഴിഞ്ഞു.
ആദ്യ അവസാനം നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രമാണെങ്കിലും ശക്തമായ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ഹുമ ഖുറേഷിയാണ് നായിക. സുബാഷ് കപൂറാണ് സംവിധാനം. ചിരന്തന്‍ ഭട്ടാണ് പുറത്ത് വന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മഞ്ച് മ്യൂസിക് അടക്കം നാലോളം സംഗീത സംവിധായകരാണ് സിനിമയ്ക്ക് പിന്നില്‍ അണിനിരക്കുന്നത്.