മൂന്ന് വര്‍ഷത്തിന് മുമ്പ് ഇറങ്ങിയ ഒരു സണ്ണി ലിയോണ്‍ പാട്ട് വൈറലാകുന്നു. സണ്ണിലിയോണിന്റെ ഒരു മലയാളം പാട്ടാണിത്. 2014ല്‍ പുറത്ത് വന്ന രാഗിണി എം.എസ്.എസ് ടുവിലെ ബേബി ഡോള്‍ എന്ന പാട്ട് സണ്ണി ലിയോണ്‍ ഗാനങ്ങളില്‍ ഏറ്റവും കൂടതല്‍ കാഴ്ചക്കാരെ സ്വന്തമാക്കിയതാണ്. എന്നാല്‍ ഈ പാട്ടിന്റെ മലയാളം പതിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
കൃഷ്ണാചാര്യയാണ് പാട്ടെഴുതിയത്. ഖുശ്ബു ജെയ്ന്‍, സാകേത് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. സണ്ണി ലിയോണിന്റെ കൊച്ചിയിലേക്ക് വരവാണ് മലയാളം പാട്ട് വീണ്ടും വൈറലാക്കിയതെന്നുവേണം കരുതാന്‍. പാട്ടിനെ പിന്തുണക്കുന്നവര്‍ക്കൊപ്പം വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്ത് എത്തുന്നുണ്ട്.