നടി സണ്ണി ലിയോണിന് എന്നും തിരക്കാണ്. എന്നാൽ തിരക്കിനിടയിൽ മകളെക്കുറിച്ചോർത്ത് വികാരം കൊള്ളുകയാണവർ. മകൾ നിഷ തങ്ങളുടെ ജീവിതത്തിൽ വന്നതോടെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്ന് സണ്ണി പറയുന്നു. തിരക്കിനിടയിൽ ഒരല്പം സമയം കിട്ടിയാൽ മകളുടെ അടുത്തേക്ക് പറന്നുവരും സണ്ണി. അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ എനിക്ക് സന്തോഷമാണ്. അവളെ മകളായി ലഭിച്ചത് എന്റെ ഭാഗ്യമാണ്.
മാതാപിതാക്കളുടെ ഉത്തരവാദിത്വം ഞാനും ഭർത്താവ് ഡാനിയേലും ഇപ്പോൾ മനസിലാക്കുന്നു. അവളുടെ നാപ്കിൻ മാറ്റുന്നതും, അവളെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം ഞങ്ങള്‍ ഒരുപാട് ആസ്വദിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. സ്വര്‍ഗത്തില്‍ ജീവിക്കുന്ന പോലത്തെ അനുഭവമാണെനിക്ക്. അവൾ രാവിലെ ഉണരുമ്പോൾ ആദ്യം ഗുഡ് മോണിങ് പറയാൻ ഞാനും ഭർത്താവും ഒാടും. ഞാൻ ഷൂട്ടിങ്ങിനു പോകുമ്പോഴെല്ലാം അവളുടെ കാര്യങ്ങൾ നോക്കുന്നത് ഡാനിയേലാണ്." സണ്ണി പറയുന്നു.
അടുത്തിടെയാണ് സണ്ണിയും ഭർത്താവും ഒരു പെൺകുട്ടിയെ ദത്തെടുത്തത്. നിഷ കൗർ എന്നാണ് അവൾക്ക് പേര് നൽകിയിരിക്കുന്നത്. വെളുത്ത നിറമുള്ള സണ്ണി പ്രശ്സ്തിക്കുവേണ്ടിയാണ് ഇരുണ്ട നിറമുള്ള കുഞ്ഞിനെ ദത്തെടുത്തതെന്ന് ആക്ഷേപിച്ച് ഒരുപാട്പേർ രംഗത്തെത്തിയിരുന്നു. എന്നാൽ, നിറത്തിന്റെ പേരിൽ ആരും സ്വീകരിക്കാതെ മാറ്റി നിർത്തിയിരുന്ന കുഞ്ഞിനെയാണ് സണ്ണിയും ഭർത്താവും സ്വീകരിച്ചതെന്ന് പിന്നീട് അനാഥാലയത്തിന്റെ അധികാരികൾ വ്യക്തമാക്കിയിരുന്നു.