സമൂഹത്തിനെക്കൊണ്ട് നല്ലതു പറയിക്കുവാനും, സമൂഹത്തിനുവേണ്ടി നല്ലതുചെയ്യാനും ശ്രമിക്കണമെന്നു വിദ്യാർഥിനികൾക്ക് മഞ്ജു വാരിയരുടെ ഉപദേശം. -ഉദാഹരണം സുജാത-എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണാർഥം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെത്തിയതായിരുന്നു മഞ്ജു. തലസ്ഥാനത്തെത്തിയ മഞ്ജു വാരിയർ മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും ചിത്രം കാണാൻ ക്ഷണിച്ചു
നിറഞ്ഞ കയ്യടിയോടെയാണ് കോട്ടൺഹിൽ സ്കൂൾ മഞ്ചുവിനെ വരവേറ്റത്. സാമൂഹ്യപ്രതിബന്ധതയിലൂന്നിയ ചിത്രമാണ് ഉദാഹരണം സുജാതയെന്നും വീട്ടുകാരോടൊപ്പം കാണണമെന്നും മഞ്ചു വാര്യർ പറഞ്ഞു
വിദ്യാർഥിനികൾ മാത്രം പഠിക്കുന്ന സ്കൂളിനു ഉപദേശം നൽകാനും മഞ്ചു മറന്നില്ല
ഉദാഹരണം സുജാതയക്ക് കോട്ടൺഹിൽ സ്കൂളും ലൊക്കേഷനായിരുന്നു. ചിത്രത്തിന്റെ പ്രചാരണാർഥം തിരുവനന്തപുരത്തെത്തിയ മഞ്ചു മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും കണ്ട് ചിത്രം കാണാൻ ക്ഷണിച്ചിരുന്നു