മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ദ ഖാസി അറ്റാക്കിന്റെ ട്രെയിലര്‍ എത്തി. റാണി ദഗുപതിയാണ് നായക വേഷത്തില്‍. ഓം പുരി അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നു കൂടിയാണിത്.
ഇന്ത്യന്‍ സിനിമയിലെ മറ്റൊരു വലിയ പരീക്ഷണത്തിനാണ് ദ ഖാസി അറ്റാക്ക് തയ്യാറെടുക്കുന്നത്. കടലിനുള്ളില്‍ അന്തര്‍വാഹിനി കപ്പിലില്‍ പെട്ടുപോകുന്ന നാവികരുടെ കഥയാണ് സിനിമ പറയുന്നത്. 18 ദിവസം നീണ്ടു നിന്ന ഇവരുടെ പോരാട്ടത്തിലുടെ കഥ വികസിക്കുന്നു. ബാഹുബലിയിലൂടെ വലിയ ആരാധക പിന്തുണ സ്വന്തമാക്കിയ റാണ ദഗുപതിയാണ് നായക വേഷത്തില്‍. തപസി പന്നു, കെ കെ മനോന്‍, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും ചിത്രത്തിലുണ്ട്. ഓം പുരിയാണ് മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ എത്തും. ഖാസി എന്നാണ് തമിഴ് പതിപ്പിന് പേരിട്ടിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന തരത്തിലാണ് സിനിമയുടെ അവതരണം. ഫെബ്രുവരി 17നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.