സണ്ണി വെയ്നെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം അലമാര വെള്ളിയാഴ്ച തിയേറ്ററിലെത്തും. പ്രണയത്തിനും നർമത്തിനും പ്രാധാന്യമുളള ചിത്രത്തിൽ അതിഥി രവിയാണ് നായിക.
അലമാരയിലെന്തെന്ന സസ്പെൻസിന് വെള്ളിയാഴ്ച തന്നെ ഉത്തരമാകും. ആട് ഒരു ഭീകര ജീവിയാണ്, ആൻമരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾക്കുശേഷം മിഥുൻ മാനുവൽ തോമസൊരുക്കുന്ന ചിത്രമാണ് അലമാര. സണ്ണിവെൻ നായകനാകുന്ന ചിത്രത്തിൽ അജു വര്ഗീസ്, മണികണ്ഠൻ, സുധി കോപ്പ, സൈജു കുറുപ്പ് തുടങ്ങിയവരും ശ്രദ്ധയമായ വേഷങ്ങളിലെത്തുന്നു.
സംസ്ഥാന അവാർഡ് ജേതാവായ മണികണ്ഠൻ അലമായിൽ ഹാസ്യ വേഷത്തിലെത്തുന്നു. മഹേഷ് ഗോപാലിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ജോൺ മാന്ത്രിക്കലാണ്. . ചിത്രം ഈ വെളളിയാഴ്ച തിയേറ്ററിലെത്തും.