അങ്കമാലിയിലെ വിശേഷങ്ങള്‍ക്ക് പിന്നാലെ മട്ടാഞ്ചേരിയുടെ കഥയുമായി ജയേഷ് മൈനാഗപ്പള്ളിയുടെ പുതിയ സിനിമ ചിത്രീകരണം തുടരുന്നു.ഗുണ്ടാ പരിവേഷമുള്ള നന്മ നിറഞ്ഞ മട്ടാഞ്ചേരിക്കാരാണ് സിനിമയുടെ ഇതിവൃത്തം. മട്ടാഞ്ചേരിയിൽ എല്ലാവർക്കും വട്ടപ്പേരുണ്ട് നരുന്ത് അസീസിയും കിളിമീൻ സുധീറും ഗുസ്തി ഭ്രാന്തനായ കട്ട ഗഫൂറുമാണ് മട്ടാഞ്ചേരിയുടെ മച്ചാന്മാരായെത്തുന്നത്.ഐഎം വിജയനും ജുബിൽ രാജും കോട്ടയും നസീറുമാണ് മട്ടാഞ്ചേരിയിലെ നന്മയുള്ള ഗുണ്ടകളായെത്തുന്നത്.
നല്ല സൗഹൃദത്തിന്റെയും നന്മനിറഞ്ഞ കുടുംബ ബന്ധത്തിന്റെ കഥ കൂടിയാണ് മട്ടാഞ്ചേരി.ഗാന്ധി നഗറിലെ ഉണ്ണിയാർച്ചയ്ക്ക് ശേഷം ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജയേഷ് മൈനാഗപ്പള്ളിയാണ് സിനിമയുടെ സംവിധാനം. കഥ തിരക്കഥ സംഭാഷണം നർവഹിച്ചിരിക്കുന്നത് ഷാജി എൻ ജലീലാണ്.കലിഗ ശശി സാലോ കെ ജോർജ് ഇന്ദ്രൻസ് അംജത് മൂസ ഗോപിക അനിൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.