ബാഹുബലി 2 ഇന്ത്യയിലൊട്ടാകെ വമ്പന്‍ റിലീസിനാണ് തയാറെടുത്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് നാളത്തെ റിലീസ്.
9,000 തിയററ്ററുകളിലാണ് ബാഹുബലി 2 പ്രദര്‍ശനം ആരംഭിക്കുന്നത്. ഇന്ത്യയില്‍ മാത്രം 6,500 റിലീസിങ് സെന്ററുകളിലാണ് സിനിമയ്ക്കുള്ളത്. ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ റിലീസ് റെക്കോഡിലേക്കാണ് ബാഹുബലി കുതിക്കുന്നത്. ആദ്യ ദിനം പുലര്‍ച്ചെ മുതല്‍ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ഫോര്‍ കെ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ബാഹുബലി. സിനിമയ്ക്കായി 200ലധികം തിയറ്ററുകളാണ് ഫോര്‍ കെ പ്രോജക്ടറിലേക്ക് മാറിയത്. ത്രീഡിയിലല്ലെങ്കിലും ഐമാക്സ് ഫോര്‍മാറ്റിലെത്തുന്ന ചിത്രം പുതിയൊരു കാഴ്ചാനുഭവമായിരിക്കും
250 കോടി രൂപ മുതല്‍ മുടക്കിലെത്തുന്ന ചിത്രം റിലീസിന് മുന്നേ 500 കോടിയലധികം നേടി കഴിഞ്ഞു. ആദ്യ ദിനം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോഡ് സിനിമയ്ക്ക് സ്വന്തമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പ്രഖ്യാപനം.
കേരളത്തിലും സിനിമയുടെ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനത്തിലെ ടിക്കറ്റുകളെല്ലാം ഇതികം ആരാധകര്‍ സ്വന്തമാക്കി കഴിഞ്ഞു. ആദ്യ പതിപ്പ് തീര്‍ത്ത ചരിത്രം രണ്ടാം ഭാഗം മാറ്റിയെഴുതുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.