റിലീസിങ് പ്രതിസന്ധിയില്‍പെട്ട പൃഥ്വിരാജ് ചിത്രം എസ്ര ഫെബ്രുവരി 10ന് തിയറ്ററുകളില്‍ എത്തും. ഹൊറര്‍ ത്രില്ലര്‍ കഥയാണ് സിനിമ പറയുന്നത്. നവാഗതനായ ജയ്കൃഷ്ണനാണ് സംവിധാനം. മലയാളത്തില്‍ ഏറെ പുതുമ നിറഞ്ഞ ഒരു ഹൊറര്‍ ചിത്രം എത്തുകയാണ് എസ്രയിലൂടെ. പൃഥ്വിരാജ് നായനാകുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, പ്രിയ ആനന്ദ്, വിജയരാഘവന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. രാഹുല്‍ രാജ്, സുഷിന് ശ്യാം എന്നിവര്‍ ചേര്‍ന്നാണ് എസ്രയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം.
മലയാളം ഇതുവരെ കണ്ട പ്രേതചിത്രങ്ങളില്‍ നിന്ന് ഭിന്നമായ ഒന്നായിരിക്കും എസ്ര. സിനിമയുടെ ആദ്യ രണ്ട് ട്രെയിലറുകളും ആസ്വാദകരില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.