മദർ തെരേസയുടെ സംക്ഷിപ്ത ജീവിതകഥ നാടകമായി അരങ്ങിൽ.നാടകത്തിന്റെ അവതരണം തൈക്കാട് ഗണേശ ഓപ്പൺ എയർ തീയേറ്ററിൽ നടന്നു. കാൻസർ രോഗികൾക്കുള്ള ധനസമാഹരണമാണ് ,ഡോക്യു- ഡ്രാമ രൂപത്തിലുള്ള നാടകത്തിന്റെ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.കലാ സാംസ്കാരിക വേദിയും ചാവറകൾച്ചറൽ സെന്ററുമാണ് മദർതെരേസ എന്ന നാടകത്തിന്റെ അണിയറക്കാർ
പേര് സൂചിപ്പിക്കും പോലെ തന്നെ മദർതെരേസയുടെ ജീവിതത്തിന്റെ വിവിധതലങ്ങളാണ് നാടകത്തിന്റെ പ്രമേയം. നാടകം അരങ്ങിലെത്തിക്കുന്നതിന് അണിയറയിലുള്ളവർക്ക് പ്രത്യേക ലക്ഷ്യങ്ങളുണ്ട്. പുതിയ തലമുറയ്ക്ക് മദറിന്റെ ജീവിതവും സാമൂഹ്യസേവനവും പരിചയപ്പെടുത്തുകയെന്നതും നാടകത്തിന്റെ ലക്ഷ്യമാണ്.