റിലീസിന് തയാറെടുക്കുന്ന പുതുമുഖതാര ചിത്രം ഹണി ബീ2.5ലെ പുതിയൊരു പാട്ടുകൂടി പുറത്ത് വന്നു. ഒരു പ്രണയഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. ദീപക്ക് ദേവാണ് സംഗീതം.
ഹണി ബി2 പശ്ചാതലമാക്കി എത്തുന്ന 2.5 യുവാക്കളുടെ ഇടയില്‍ തംരഗമായി കഴിഞ്ഞു. സിനിമയുടെ ട്രെയിലറിന് പിന്നാലെ ഒരു പ്രണയഗാനമാണ് എത്തിയിരിക്കുന്നത്.
ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ സഹോദരന് അസ്കര്‍ അലി നായകനാകുന്നു. ലിജി മോളാണ് നായിക.
ഹണി ബീ താരങ്ങളായ ആസിഫ് അലി, ഭാവന, ലാല്‍ തുടങ്ങിയവരും 2.5ലുണ്ട്. ലാല്‍ തന്നെയാണ് നിര്‍മാണവും.