ദിലീപ് മായാമോഹിനായായി കയ്യടി സ്വന്തമാക്കിയെങ്കില്‍ ശ്വേതമേനോന് പുരുഷവേഷത്തില്‍ ചലചിത്രപ്രേമികളെ ഞെട്ടിക്കാന്‍ എത്തിക്കുന്നു. നവല്‍ എന്ന ജുവല്‍ എന്നാണ് സിനിമയ്ക്ക് പേര്. അനുസിത്താരയാണ് സിനിമയിലെ മറ്റൊരുതാരം.
രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നവല്‍ എന്ന ജുവല്‍. ഏറെ സസ്പെന്‍സ് നിറച്ചുവെച്ചാണ് സിനിമയുടെ വരവ്. ശ്വേതാമേനോന്റെ വേറിട്ട ഗെറ്റപ്പായിരിക്കും സിനിമയുടെ പ്രധാന ആകര്‍ഷണം. സിനിമയുടെ പ്രമേയത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. ചിത്രത്തിലെ ഒരു ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
എം.ജയചന്ദ്രനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന കാവ്യമയി രഞ്ജിലാല്‍. ശ്രേയാഘോഷാലാണ് ആലാപനം. റീം കദീം, ആദില്‍ ഹുസൈന്, അഞ്ജലി ഉപാസന, അലന് മാറ്റേഴ്സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. പുറത്ത് വന്ന ആദ്യഗാനത്തിന് മികച്ച സ്വീകരണമാണ് സംഗീതം പ്രേമികള്‍ നല്‍കിയത്.