കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍ നാളെ പ്രദര്‍ശനത്തിനെത്തും. മോഷന്‍ പോസ്റ്ററും ടീസറും തീര്‍ത്ത തരംഗത്തിന്റെ തുടര്‍ച്ചയാകും തീയേറ്ററുകളിലെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. അതിനിടെ അമേരിക്കയിലെ മമ്മൂട്ടി ആരാധകർ പൂർണ്ണമായും വിദേശികളായ മമ്മൂട്ടി ഫാൻസിനെ അണിനിരത്തി നിർമ്മിച്ച ടീസർ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരിക്കുകയാണ്.
ഡേവിഡ് നൈനാനായുള്ള കാത്തിരിപ്പവസാനിക്കാന്‍ ഇനി മണിക്കൂറുകളുടെ ദൂരം. നവാഗതനായ ഹനീഫ് അദാനിയുടെ മെഗാസ്റ്റാര്‍ ചിത്രം നാളെ കൊട്ടക നിറക്കും. ലോകമെമ്പാടുമായി ആയിരത്തിലധികം ഷോകളുമായെത്തുന്ന ചിത്രം റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മോഷന്‍ പോസ്റ്ററും ടീസറും പ്രീ ബുക്കിങ്ങിലുമെല്ലാം കണ്ട മുന്നേറ്റം തീയേറ്ററിലുമാവര്ത്തിച്ചാല് ചിത്രം ചരിത്രം തൊടും.
ഏറ്റവുമൊടുവില്‍ എത്തിയ സീന്‍ ലീക്കിങ് വിവാദവും തിരിച്ചടിയാകുന്നതിനുപകരം തരംഗമാകാനേ ഉപകരിക്കൂയെന്ന വിശ്വാസത്തിലാണ് ആരാധകര്‍. അതിനിടെ ഒരു കോടി വ്യൂവേഴ്സ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ടീസറിനെ അനുകരിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസ്സോസ്സിയേഷൻ ഇന്റർനാഷനലിന്റെ അമേരിക്കൻ ഘടകം പ്രോമോ വീഡിയോയും പുറത്തിറക്കി.
വിദേശി ആരാധകര്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വീഡിയോയെന്ന പ്രത്യേകതയും ഈ പാന്‍സ് മേഡ് പ്രൊമോക്കുണ്ട്. ഫാൻസ് ഷോകൾ ഉൾപ്പടെ വമ്പൻ ആഘോഷ പരിപാടികളാണ് വിദേശരാജ്യങ്ങളിലും പ്ലാന്‍ ചെയ്തിരിക്കുന്നത്.