ഇടുക്കി പശ്ചാത്തലമാക്കി ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. ന്യൂയര്‍ ആഘോഷത്തിനോട് ചേര്‍ന്ന് പുറത്തിറക്കിയ പാട്ട് ഇതിനകം ആയിരകണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. മലയാളത്തില്‍ ഇതിനകം ഹിറ്റായ രണ്ട് പാട്ടുകളുടെ പുതുരൂപമാണ് വീഡിയോ
താമര പൂവിനാല്‍, ഇടുക്കി എന്നീ ഹിറ്റ് പാട്ടുകളുടെ പുതുരൂപമാണ് നാലു ചെറുപ്പക്കാരുടെ കൂട്ടായ്മിയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. മുല്ലവള്ളിയും തേന്മാവും എന്ന കുഞ്ചാക്കോ ബോബന് ചിത്രത്തിലെ താമരനൂലിനാല്‍ എന്ന പാട്ടിലാണ് വീഡിയോ തുടങ്ങുന്നത്. ഔസേപ്പച്ചനാണ് ഈ പാട്ടിന് സിനിമയില്‍ സംഗീതം ഒരുക്കിയത്.
മഹേഷിന്റെ പ്രതികാരത്തിലൂടെ ഏവരുടെയും മനം കീഴടക്കിയ ഇടുക്കി പാട്ടാണ് രണ്ടാം ഘട്ടത്തില്‍. ബിജിബാല്‍ തന്നെ സംഗീതം നല്കി പാടിയ പാട്ടാണിത്. കൈലാസ് ചന്ദ്രനാണ് പാട്ട് പാടിയിരിക്കുന്നത്. വയലിന്: കൃഷ്ണ പ്രസാദ്, ഗിത്താര്‍: ശ്രീശങ്കര്‍, കീബോര്‍ഡ്: അശ്വിന് വിജയ്. ഇടുക്കി പശ്ചാതലമാക്കുന്ന പാട്ടിന്റെ ഛായാഗ്രഹണം ശ്രീരാഗ് എം.ജി, ശ്രീധര്‍ വി എന്നിവര്‍ ചേര്‍ന്നാണ്.
കുറഞ്ഞ സമയം കൊണ്ട് നിരവധി കാഴ്ചക്കാരെ യൂടുബില്‍ സ്വന്തമാക്കാന്‍ മ്യൂസിക് വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.