ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ തളിർക്കുമ്പോൾ നൂറാം ദിവസം ആഘോഷിച്ചു. അണിയറ പ്രവർത്തകരും അഭിനേതാക്കളും കൊച്ചിയിൽ ഒത്തുകൂടിയായിരുന്നു ആഘോഷം.
ഉലഹന്നാന്റെയും ആനിയമ്മയുടെയും ജീവിതം വെള്ളിത്തിരയിൽ തളിർത്തിട്ട് നൂറ് ദിവസം കഴിഞ്ഞു.ആ സന്തോഷം പങ്കുവെയ്ക്കാനായി നായകൻ മോഹൻലാലും നായിക മീനയും മറ്റ് അണിയറ പ്രവർത്തകരും ഇന്നലെ കൊച്ചിയിൽ ഒത്തുകൂടി.
ഒരുപാട് പേരുടെ ഹൃദയം തുറന്നുകാണിച്ച ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോളെന്ന് മോഹൻലാൽ. സിനിമയെ നെഞ്ചേറ്റിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജിബു ജേക്കബ്. നടി സുരഭിലക്ഷി മുഖ്യാതിഥിയായിരുന്നു. അണിയറ പ്രവർത്തകർക്കെല്ലാം ഉപഹാരം നൽകി.