ശ്രീദേവി പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രം മോംമിന്റെ ട്രെയിലര്‍ പുറത്ത് വന്നു. അക്ഷയ് ഖന്നയാണ് നായകനാകുന്നത്. ജുലൈ 7നാണ് സിനിമയുടെ റിലീസ്.
ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശക്തമായ തിരിച്ച് വരവ് നടത്തിയ ശ്രീദേവിയുടെ പുതിയ ചിത്രമാണ് മോം. ഒരു ത്രില്ലര്‍ കഥയാണ് സിനിമ പറയുന്നത്. അക്ഷയ് ഖന്ന, നവാസുദ്ദീന്‍ സിദ്ധിഖീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. എ.ആര് റഹ്മാന് സംഗീതം ഒരുക്കിയിരിക്കുന്നു. രവി ഉദയവാറാണ് സംവിധാനം. ബോണി കപൂറാണ് നിര്‍മ്മാണം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്.