മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായി അല്ലു അര്ജ്ജുന് എത്തുന്നു. ഡി.ജെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. വന്‍ സ്വീകരണമാണ് ട്രെയിലറിന് ആരാധകര്‍ നല്‍കിയത്. മികച്ച വിജയം സ്വന്തമാക്കിയ സരൈനൊഡു എന്ന ചിത്രത്തിന് ശേഷം മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായി അല്ലു അര്ജ്ജുന് എത്തുകയാണ്. ഡുവാഡ ജഗന്നാഥം എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. പൂജ ഹെഡ്ഗേയാണ് നായിക. ഹരീഷ് ശങ്കറാണ് സംവിധാനം. ദേവി ശ്രീ പ്രസദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 23ന് ഡി.ജെ പ്രദര്‍ശനം ആരംഭിക്കും.
Advertisement