ഒരിടവേളയ്ക്കു ശേഷം പ്രേക്ഷകരെ രസിപ്പിക്കാനും ഇത്തിരി ചിന്തിപ്പിക്കാനും റാഫിയും കൂട്ടരും എത്തിയിരിക്കുന്നു. കാര്യഗൗരവമുള്ള ഒരു സന്ദേശം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് റാഫി റോള്‍ മോഡല്‍സിലൂടെ.
ഇതാണ് റോള്‍ മോഡല്‍സ്. ടൂ കണ്ട്രീസിനുശേഷം റാഫി ഒരുക്കുന്ന മനോഹര എന്റര്ടെയ്നര്. ഗൗരവമുള്ള ഒരു പ്രമേയം തികച്ചും നര്‍മ്മം നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെ റാഫി പ്രേക്ഷകര്‍ക്ക് നല്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷം സംവിധായകന്.
റോള്‍ മോഡല്‍സിലെ ഗൗതമിനെ എവിടെയൊക്കെയോ പരിചയമുള്ളത്പോലെ ഫഹദിന്. കഥകേട്ട് റോള്‍ ഏറ്റെടുത്തതും അതുകൊണ്ട് തന്നെ.
വേറിട്ട അച്ഛന് വേഷം കിട്ടിയതിന്റെ സന്തോഷത്തിലാണ് രണ്‍ജിപണിക്കര്‍.ഫഹദിന്റെ അച്ഛനായി തകര്‍ത്തു.ഈ അച്ഛന് ഇത്തിരി ഗൗരമുള്ള ചിലകാര്യങ്ങള്‍ പറഞ്ഞുവെക്കുന്നുണ്ടെന്ന് രണ്‍ജി. റാഫിയുടെ പഞ്ചാബി ഹൗസൊക്കെ കണ്ട് രസിച്ച പ്രേക്ഷകര്‍ക്ക് കുറേകൂടി മികച്ച രസാനുഭവമാണ് റോള്‍ മോഡല്സെന്ന് വിനയ്ഫോര്‍ട്ട്
വില്ലനായി തിളങ്ങിയ ബിബിന്‍ ജോര്‍ജിനും പ്രതീക്ഷകളേറെയാണ്. സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷമാണ് ഷറഫുദ്ദീനും . ഗോപിസുന്ദറിന്റേതാണ് റോള്‍ മോഡല്‍സിലെ ഈണം.വിിനായകന് നമിതപ്രമോദ് തുടങ്ങി വന്‍ താരനിരതന്നെയുണ്ട് ഗോവന്‍ പശ്ചാത്തലത്തിലൊരുങ്ങിയ റോള്‍ മോഡല്‍സില്‍.