തെന്നിന്ത്യയില്‍ വന്‍ഹിറ്റിലേക്ക് കുതിക്കുന്ന തമിഴ്ചിത്രം വിക്രംവേദയ്ക്ക് മലയാളി ആരാധകരുടെ വക ട്രെയിലര്‍ റീമിക്സ്. മമ്മൂട്ടിയെ ഇരട്ടവേഷങ്ങളില്‍ അവതരിപ്പിച്ചാണ് ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുന്നത്.
ഇതാണ് തമിഴും മലയാളവും തെലുങ്കുനാടുമടക്കം കീഴടക്കിയ വിക്രമും വേദയും. പ്രതിനായകരുടെ ഭാവങ്ങളും കെട്ടിയാടുന്ന വിജയ് സേതുപതിയും മാധവനും.
സിനിമയുടെ പ്രമേയ പരിസരങ്ങളുമായി അമ്പരപ്പിക്കുന്ന സാമ്യമുള്ള രണ്ട് മമ്മൂട്ടി കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയാണ് റീമിക്സ് ട്രെയ്ലര്, നെഗറ്റീവ് ഷേഡുകളുള്ള മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്ററിലെയും കസബയിലെയും സ്റ്റൈലിഷ് ഗെറ്റപ്പുകളാണ് വിക്രത്തിന്റെയും വേദയുടെയും സംഭാഷണത്തില്‍ അവതരിക്കുന്നത്.
ചിത്രം കേരളത്തിലും വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ട്രെയിലറുകളുടെ പുതുപതിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.