ബോളിവുഡില്‍ ശക്തമായ തിരിച്ച് വരവ് നടത്തിയ ശ്രീദേവിയുടെ പുതിയ ചിത്രം മോമിന്റെ രണ്ടാം ട്രെയിലര്‍ എത്തി. സിനിമയുടെ പ്രേമയത്തിലേക്ക് കൂടുതല്‍ ചേര്‍ന്ന് നിന്നാണ് പുതിയ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. എ.ആര് റഹ്മാനാണ് സംഗീതം.
സിനിമ ജീവത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മറ്റൊരു ശക്തമായ കഥാപാത്രവുമായി ശ്രീദേവി എത്തുകയാണ് മോം എന്ന ചിത്രത്തിലൂടെ. ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ തിരിച്ച് വരവ് നടത്തിയ ശ്രീദേവിയുടെ പുതിയ ചിത്രത്തിനും വന്‍ വരവേല്‍പ്പ് നല്കാന് ആരാധകര്‍ തയാറെടുക്കുകയാണ്.
ശ്രീദേവിയുടെ കരിയറിലെ 300 ചിത്രം എന്ന പ്രത്യേകതയും മോംമിനുണ്ട്. രവി ഉദയവാറാണ് സംവിധാനം. അക്ഷയ് ഖന്ന, നവാസുദ്ദീന്‍ സിദ്ധിഖീ എന്നിവരും ചിത്രത്തിലെ കഥാപാത്രമാകുന്നുണ്ട്. ജൂലൈ 7ന് മോം തിയറ്ററുകളില്‍ എത്തും.