രാമന്റെ ഏദൻതോട്ടമെന്ന സിനിമയിൽ നടി അനു സിതാരയുടെ പ്രകടനം ഞെട്ടിച്ചുവെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ. സ്ത്രീപക്ഷത്ത് നിന്ന് കഥ പറയുന്നതിന്റെ വെല്ലുവിളി മുന്നിൽ കണ്ടാണ് സിനിമയെടുത്തത്. ക്ലൈമാക്സിൽ സ്ത്രീ പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്നുവെന്നതാണ് സിനിമയുടെ വിജയമെന്നും രഞ്ജിത് ശങ്കർ കോഴിക്കോട് പറഞ്ഞു.
ഏദൻതോട്ടത്തിലെ രാമനായി നടൻ കുഞ്ചാക്കോ ബോബനെ നേരത്തെ തന്നെ മനസ്സിൽ കണ്ടിരുന്നു പക്ഷെ നായിക കഥാപാത്രമായ മാലിനിയെ കണ്ടെത്താൻ പ്രയാസപ്പെട്ടു.തികഞ്ഞ ആത്മവിശ്വാസത്തോടെയല്ല കഥാപാത്രത്തെ അനുസിതാരയെ ഏൽപ്പിച്ചത് പക്ഷെ മാലിനിയെ അനു അവിസ്മരണീയമാക്കി. മലയാളിയുടെ സദാചാര ബോധത്തെയും കുടുംബ സങ്കൽപ്പത്തെയും വെല്ലുവിളിച്ചാണ് സിനിമ അവസാനിക്കുന്നത് കുടുംബ ബന്ധങ്ങളിൽ ഒരു വീണ്ടുവിചാരത്തിന് സിനിമ ഹേതുവാകുമെന്നും രഞ്ജിത് പറയുന്നു
മാലിനിയെന്ന കഥാപാത്രം കരിയറിലെ മികച്ച അവസരമായാണ് കാണുന്നത് മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളാണ് തന്റെ മാതൃകകളെന്നും നായിക അനുസിതാര പറയുന്നു. രാമന്റെ ഏദൻതോട്ടമെന്ന സിനിമയുടെ വിശേഷങ്ങൾ മാധ്യമങ്ങളോട് പങ്കുവെയ്ക്കുകായായിരുന്നു രഞ്ജിതും അനുസിതാരയും