മലയാളത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കിനൊരുങ്ങുന്നു. പ്രിയദര്‍ശനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉദയനിധി സ്റ്റാലിനാണ് നായകന്.
ഇടുക്കിയുടെ പശ്ചാതലത്തില്‍ മനോഹര കഥ പറഞ്ഞ മഹേഷിന്റെ പ്രതികാരം ഇനി തമിഴ് പറയും. ദിലീഷ് പോത്തന് ഫഹദ് ഫാസില്‍ കൂട്ട്കെട്ടിലെത്തിയ ചിത്രം പ്രിയദര്‍ശനാണ് തമിഴിലൊരുക്കുക. തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി നര്‍മ്മത്തിന് പ്രാധാന്യമുള്ള ഒരു സിനിമയായിരിക്കും തമിഴിലൊരുക്കുക എന്ന് പ്രിയദര്ശന് അറിയിച്ചു.
നിര്‍മ്മതാവും നടനുമായ ഉദയനിധ സ്റ്റാലിനാണ് നായകവേഷത്തില്‍. മലയാളിതാരം നമിത പ്രമോദ് നായികയാകും. കമ്പം, തേനി എന്നീ സ്ഥലങ്ങളാണ് സിനിമയ്ക്ക് ലൊക്കേഷനാകുന്നത്. ജൂലൈ 15ന് ആദ്യഘട്ട ചിത്രീകരണം ആരംഭിക്കും. സില സമയങ്ങളില്‍ എന്ന ചിത്രത്തിന് ശേഷം പ്രിയദര്ശന് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്. മലയാളത്തില്‍ നേടിയ മികച്ച വിജയം തമിഴിലും സിനിമയ്ക്ക് നേടനാകും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.