ജസ്റ്റിസ് ലീഗിന്റെ പുതിയ ട്രെയിലര്‍ കോമിക്കോണില്‍ പുറത്തിറക്കി. സൂപ്പര്മാന് തിരിച്ചെത്തുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കിയാണ് പുതിയ ട്രെയിലര്‍ എത്തിയിരിക്കുന്നത്.
ജസ്റ്റിസ് ലീഗില്‍ സൂപ്പര്മാന് ഉണ്ടാകുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരമാണ് ട്രെയിലറിന്റെ ഈ ഭാഗം. സൂപ്പര്മാന് ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന് ജാക്ക് സ്നൈഡര്‍ നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു.
വണ്ടര്‍ വുമണിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന വില്ലനായ സ്റ്റെഫന്വൂള്ഫിനെയും പുതിയ ട്രെയിലറില്‍ പരിചയെപ്പെടുത്തുന്നുണ്ട്. ആരാധകര്‍ക്കായി നായകര്‍ തമ്മിലുള്ള ഒരുമയും മികച്ച ആക്ഷന്‍ രംഗങ്ങളും നിറഞ്ഞതാണ് ടീസര്‍. ചിത്രം നവംബര്‍ 17 സ്ക്രീനുകളിലെത്തും.