റിലീസിന് തയാറെടുക്കുന്ന യുവതാര ചിത്രം മെല്ലയിലെ ആദ്യ പാട്ടെത്തി. ശ്വേതമോഹനാണ് ആലാപനം.
മറ്റൊരു മനോഹര പ്രണയഗാനമാണ് ശ്വേതയുടെ ശബ്ദത്തില്‍ പുറത്ത് വന്നിരിക്കുന്നത്. ഡോ. ഡൊണാള്‍ഡ് മാത്യുവാണ് സംഗീതം. ഗാനരചന രാജീവ് ആലുങ്കല്‍.
അമിത് ചക്കാലയ്ക്കല്‍, തനൂജ കാര്‍ത്തിക്ക് എന്നിവാണ് മെല്ലയിലെ പ്രധാനതാരങ്ങള്‍. ജോജു ജോര്‍ജ്, ജോയ് മാത്യു, പി. ബാലചന്ദ്രന് തുടങ്ങിയവരും സിനിമയിലെ കഥാപാത്രങ്ങളാകുന്നുണ്ട്. നവാഗതനായ ബിനു ഉലഹന്നാനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രണം സന്തോഷ് അനിമ.