നിവിന്‍ പോളിയുടെ ആദ്യ തമിഴ്ചിത്രം റിച്ചി പ്രദര്‍ശനത്തിനൊരുങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഇരു കൈയ്യും നീട്ടിയാണ് കോളിവുഡ് ആരാധകര്‍ സ്വീകരിച്ചത്. ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. കന്നടയില്‍ സൂപ്പര്‍ ഹിറ്റായ ഉള്ളിടവരു കണ്ടാതെ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് റിച്ചി. ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രം പക്കാ എന്റര്‍ടെയ്നറാണെന്നാണ് ടീസര്‍ നല്കുന്ന സൂചന.
റൗഡിയായാണ് നിവിന്‍ പോളി എത്തുന്നത്. തമിഴ്താരം നാട്ടിയും പ്രധാന വേഷം കൈകാര്യം ചെയ്യും. ഇവര്‍ തമ്മിലുള്ള സൗഹൃദവും ഇവരുടെ ജീവത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രകാശ് രാജ്, നടരാജ് സുബ്രഹ്മണ്യന് , അശോക് സെല്വന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുക. ശ്രദ്ധ ശ്രീനാഥാണ് നായിക. അജനീഷ് ലോകനാഥാണ് സംഗീതം. മെയ് 12 ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.
Advertisement