അരുള്‍ നിധി നായകനാകുന്ന തമിഴ് ത്രില്ലര്‍ ചിത്രം ഇരവക്ക് ആയിരം കണ്‍ഗള്‍ റിലീസിന്. സിനിമയുടെ ടീസര്‍ എത്തി. ആക്ഷന്‍ ത്രില്ലര്‍ കഥയാണ് ഇരവക്ക് ആയിരം കണ്‍ഗള്‍ പറയുന്നത്. പുതുമ നിറഞ്ഞ അവതരണത്തിലൂടെയാണ് ടീസര്‍ ശ്രദ്ധ നേടുന്നത്.
മഹിമ നമ്പ്യാര്‍, അജ്മല്‍, ആനന്ദ് രാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. എം.യു മാരാനാണ് സംവിധാനം.വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കിയിരിക്കുന്നു. റിലീസിങ് തിയതി ഇനിയും പുറത്ത് വന്നിട്ടില്ല.