പുതിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ആദ്യവീഡിയോയ്ക്ക് വന്‍ സ്വീകരണം. ചിത്രത്തിന്റെ വിശേഷങ്ങള്‍ കാശിയില്‍ വച്ച് ലാല്‍ ആരാധകരുമായി പങ്കുവയ്ക്കുന്ന രീതിയിലാണ് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയിലെ കാളയുടെ സാന്നിധ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഒടിയന്റെ യാത്രയും അതിനു പുറകിലെ കാരണങ്ങളും അയാള്‍ക്കുണ്ടാകുന്ന അനുഭവങ്ങളുമാണ് വീഡിയോയിലൂടെ താരം ആരാധകരിലേക്ക് എത്തിക്കുന്നത്.
പ്രമുഖരായ അണിയറ പ്രവര്‍ത്തകരുടെ ഒരു നിര തന്നെ ഒടിയന് മാണിക്യനെ തിരശ്ശീലയിലെത്തിക്കാന്‍ പ്രയത്നിക്കുന്നുണ്ട്. ഒട്ടേറെ സസ്പെന്സുകളും നിഗൂഢതകളും ഒളിപ്പിച്ചാണ് മോഹന്‍ലാല്‍ വീഡിയോ അവസാനിപ്പിക്കുന്നത്.