തമിഴ് ത്രില്ലര്‍ ചിത്രം മരഗദ നാണയത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നു. തമിഴ് യുവതാരം ആദിയാണ് പ്രധാന വേഷത്തില്‍. മലയാളത്തില്‍ തിളങ്ങിയ നിക്കി ഗല്‍റാണി നായികയായും എത്തുന്നു.
ആദ്യ അവസാനം നര്‍മ്മത്തിന് പ്രാധാന്യമുള്ള ഒരു ചിത്രമാണ് മരഗത നാണയം. ഏറെ പ്രത്യേകതകളുള്ള രത്നകല്ല് തേടി രണ്ട് ചെറുപ്പക്കാര്‍ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. തമിഴ് യുവതാരം ആദിയും നിക്കി ഗല്‍റാണിയുമാണ് പ്രധാന വേഷത്തില്‍. ആനന്ദ്രാജ്, രാംദോസ്, ഡാനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. എആര്‍കെ സരവണനാണ് സംവിധാനം. ദിബു നിനന് തോമസ് സംഗീതം ഒരുക്കിയിരിക്കുന്നു. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.