E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday August 04 2020 04:57 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഇന്ത്യയുമായി സഹകരണത്തിന്റെ വാതിലുകള്‍ തുറന്ന് ഖത്തര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇപ്പോള്‍ പുതിയ ഒരു തലത്തിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മൂന്നു തവണയാണ് ഇരുരാജ്യങ്ങളിലെയും ഭരണനേതൃത്വങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത്. ഇന്ത്യ ഖത്തര്‍ സഹകരണത്തില്‍ പുതിയ വാതിലുകള്‍ തുറക്കുന്നതായിരുന്നു പോയവാരം നടന്ന ഖത്തര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം.

ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ നയിച്ച ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ത്യ ഖത്തര്‍ സഹകരണം ശക്തമാക്കുന്ന കരാറുകളില്‍ ഒപ്പുവച്ചത്.നയതന്ത്ര, ഔദ്യോഗിക പ്രത്യേക പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും സഞ്ചരിക്കാന്‍ വീസ ഫ്രീ സംവിധാനം അനുവദിക്കും. വ്യാപാര, വിനോദ വീസാ നടപടികള്‍ ലഘൂകരിക്കുന്നതുവഴി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാകും. കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ തൊഴില്‍ തേടാനും ഖത്തറിലെ വ്യവസായികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനും ഇതുവഴി അവസരമുണ്ടാകും. സ്വകാര്യമേഖലയിലെ വ്യവസായികളെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ ഖത്തര്‍ ബിസിനസ് കൗണ്‍സില്‍ രൂപീകരിക്കാനും തീരുമാനമായി. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ഇരുരാജ്യങ്ങളിലേയും സുരക്ഷാഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. സൈബര്‍ കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാനുംഅന്വേഷണത്തില്‍ സഹകരിക്കാനുമുള്ള കരാറും നിലവില്‍ വന്നു. 2022 ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്കുള്ള നിര്‍മാണപ്രവര്‍ത്തികളില്‍ ഇന്ത്യന്‍ കന്പനികളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ഇന്ത്യയില്‍ നിന്ന് പൊതുമേഖലയുടേതെന്ന പോലെ സ്വകാര്യമേഖലയുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി വ്യവസായികളുമായി നടത്തിയ ചര്‍ച്ചയില്‍ ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത സംരഭങ്ങളും ഗവേഷണവും പര്യവേഷണവും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഖത്തറിലെ ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കന്പനികള്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ‌‌‌

ഇരു രാജ്യങ്ങളിലേയും തുറമുഖങ്ങള്‍ വ്യവസായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെഉപയോഗിക്കുന്നതിലെ സഹകരൡണ കരാറും നിലവില്‍ വന്നതായി വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ബഹിരാകാശ ഗവേഷണരംഗത്തെ സഹകരണക്കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിലൂടെ ‍ഐ.എസ്.ഐര്‍.ഒ യുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഖത്തറിന് സാധിക്കും. അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ ഇരു രാജ്യങ്ങളും പങ്കാളിത്തം കൂട്ടും. വ്യോമയാനം, ഇന്ധനം, പെട്രോ കെമിക്കല്‍സ്, ആരോഗ്യം, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിവര സാങ്കേതികത, വിദ്യാഭ്യാസം, വിനോദസ‍്ചാരം, കൃഷി തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഭീകരസംഘടനകള്‍ക്ക് ധനസഹായം ലഭ്യമാകുന്നത് തടയല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയെക്കുറിച്ചും ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച നടത്തി.ഡല്‍ഹിയില്‍ ഇന്ത്യന്‍, ഖത്തര്‍ വ്യവസായികള്‍ക്കായി നടത്തിയ വിരുന്നില്‍ ഖത്തര്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. 

ഖത്തറിലേത് മികച്ച വ്യാപാര അന്തരീക്ഷമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി വികസന രംഗത്ത് സ്വകാര്യപഹ്കാളിത്തം വര്‍ധിപ്പിക്കുകയെന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും പറഞ്ഞു. 10,000 കോടി ഡോളറിന്‍റെ വികസന പദ്ധതികളാണ് ഖത്തര്‍ ഇപ്പോള്‍ നടത്തുന്നത്. 12,000 കോടി ഡോളറിന്‍റെ വികസന കരാറുകള്‍ അടുത്തവര്‍ഷം ഒപ്പുവയ്ക്കും.  ഖത്തറിലെ ഈ വികസനപദ്ധതികളില്‍ പങ്കാളികളാകാന്‍ ഇന്ത്യന്‍ വ്യവസായികളെ അദ്ദേഹം ക്ഷണിച്ചു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസിസമൂഹം ഇന്ത്യക്കാരാണ്. രാജ്യത്തിന്‍റെ വികസനത്തിന് നിര്‍ണായകസംഭാവന നല്‍കുന്ന ഇന്ത്യന്‍ സമൂഹത്തിന് എല്ലാ സുരക്ഷയും കരുതലും ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  വിദേശകാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി മൃദുല്‍ കുമാര്‍, വ്യവസായി എം.എ യൂസഫലി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഭാരവാഹികള്‍ തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :