സാധ്യതകളുടെയും സഹകരണത്തിന്റെയും പുതിയ തലങ്ങളിലാണ് ഇന്ന് ഇന്ത്യയുടെയും യുഎഇയുടെയും ഉഭയകക്ഷി ബന്ധം. ജനസമൂഹങ്ങള്‍ക്കിടയിലെ ഊഷ്മള സൗഹൃദം ഇന്ന് ഭരണ നേതൃത്വങ്ങളിലേക്കും പകര്‍ന്നിരിക്കുന്നു. ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധത്തിലെ പുതിയ വഴിത്തിരിവുകള്‍ പരിശോധിക്കുകയാണ് ഗള്‍ഫ് ദിസ് വീക്ക്.
ചരിത്രാതികാലം മുതലുണ്ടായിരുന്ന ഒരു ബന്ധത്തിന്റെ തുടര്‍ച്ചയാണ് യുഎഇ സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനും അബാദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍സായിദ് അല്‍നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനം. ഏറ്റവും അടുത്ത സുഹൃത്തിന് നല്കുന്ന ഊഷ്മള വരവേല്പായിരുന്നു അദ്ദേഹത്തിന് ഇന്ത്യ ഒരുക്കിയത്. പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ മൂന്നുദിന സന്ദര്ശനത്തിനുടനീളം ഇന്ത്യ-യുഎഇ ബന്ധത്തിന്റെ ഇഴയടുപ്പമാണ് പ്രകടമായതെന്ന് ഷെയ്ഖ് മുഹമ്മദിന്റെ മാധ്യമ സംഘത്തില്‍ അംഗമായിരുന്ന മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ ജെയ്മോന് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.
ഒരു കാലത്ത് പടിഞ്ഞാറോട്ട് തിരിച്ചുവച്ച അറബ് രാജ്യങ്ങളുടെ ഫോക്കസ് ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുകയാണ്. യുഎഇ രൂപീകൃതമാകുന്നതിനു മുന്നേ മേഖലയിലെ നേതാക്കള്‍ ഇന്ത്യയിലെത്തിയിരുന്നു. പിന്നീട്, യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ദിരാഗാന്ധിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം യുഎഇ സന്ദര്‍ശിച്ചത് ബന്ധത്തിലെ പ്രധാന വഴിത്തിരിവായി. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍തോതില്‍ നിക്ഷേപം നടത്താനുള്ള യുഎഇയുടെ തീരുമാനവും ഇന്ത്യയിലെ അവസരങ്ങളുമാണ്
പുതിയ കരാറുകള്‍ക്കൊപ്പം തന്നെ ഇരുരാജ്യങ്ങളും കൈകോര്‍ത്ത് പ്രഖ്യാപിച്ച നിലപാടുകളും ഷെയ്ഖ് മുഹമ്മദിന്റെ സന്ദര്‍ശനത്തിന്റെ വലിയ നേട്ടമാണ്. തീവ്രവാദത്തിനെതിരെ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും ഇന്ത്യയുടെ അടിസ്ഥാന വികസന രംഗത്ത് മുതല്മുടക്കാന്യുഎഇ സന്നദ്ധ പ്രകടിപ്പിച്ചതും സന്ദര്‍ശനത്തിലെ പ്രധാന കണ്ണികളായി. പ്രതിരോധത്തിലും ബഹികാരാകാശ രംഗത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകാന്‍ ഉപകരിക്കുന്നതാണ് സന്ദര്‍ശനം.
പെട്രോളിയം രംഗത്തും ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഉദാഹരമാണമാണ് ഇന്ത്യയില്‍ കരുതല്‍ എണ്ണശേഖരം സൂക്ഷിക്കാനുള്ള യുഎഇ തീരുമാനം.