E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ചെറിയ പെരുനാള്‍ ആഘോഷിച്ച് പ്രവാസലോകം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോന്പിന്‍റെ നന്‍മകളോടെ പ്രവാസലോകം ചെറിയ പെരുനാള്‍ ആഘോഷിച്ചു. ഫിത്ര്‍ സക്കാത്ത് നല്‍കി, പുത്തന്‍ കുപ്പായങ്ങളണിഞ്ഞ്, പ്രാര്‍ഥിച്ച്, ആഘോഷിച്ച് കടന്നു പോയ പെരുനാളിന്‍റെ വിശേഷങ്ങളാണ് ആദ്യം

മുപ്പത് ദിവസം നോന്പു ആത്മീയമായി സ്ഫുടം ചെയ്തെടുത്ത മനസോടെയാണ് ഗള്‍ഫില്‍വിശ്വാസികള്‍പെരുനാള്‍ആഘോഷിച്ചത്. മുപ്പത് ദിവസത്തെ നോന്പിന്‍റെ നന്‍മകളോടെ പുതിയ മനുഷ്യരായി ഓരോരുത്തരും പെരുനാളിനെ വരവേറ്റു. പെരുനാള്‍ആഘോഷങ്ങളുടെ നിറവിലേക്കാണ് ശവ്വാലിലെ ആദ്യപ്രഭാതം ഉണര്‍ന്നത്. ഈദ് ഗാഹുകളിലും പള്ളികളിലും പുലര്‍ച്ചെ നടന്ന പെരുനാള്‍നമസ്കാരങ്ങളില്‍ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. 

പെരുനാള്‍ദിവസമെങ്കിലും ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ഫിദ്ര്‍സക്കാത്ത് നല്‍കിയാണ് ഓരോ വിശ്വാസിയും പെരുനാള്‍നമസ്കാരത്തിനെത്തിയത്. പുതുവസ്ത്രങ്ങള്‍പോലെ ശുഭ്രമായ മനസോടെ അങ്ങനെ ഓരോ വിശ്വാസിയും പെരുനാളിനെ നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ചു.

ദുബായ് സബീല്‍ഗ്രാന്‍ഡ് മോസ്കിലാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍സായിദ് അല്‍നഹ്യാന്‍പെരുനാള്‍നമസ്കാരത്തില്‍പങ്കെടുത്തത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല്‍നഹ്യാന്‍ഷെയ്ഖ് സായിദ് മോസ്കിലാണ് പെരുനാള്‍നമസ്കാരം നടത്തിയത്. പ്രാര്‍ഥനകള്‍ക്ക് ശേഷം ഭരണാധികാരികള്‍കൊട്ടാരത്തില്‍അതിഥികളെ സ്വീകരിക്കുകയും ഈദ് ആശംസിക്കുകയും ചെയ്തു.

ഗള്‍ഫിന്‍റെ വിവിധ ഭാഗങ്ങളില്‍മലയാളികളുടെ നേതൃത്വത്തിലും ഒട്ടേറെ ഈദ്ഗാഹുകളില്‍പെരുനാള്‍നമസ്കാരങ്ങള്‍നടന്നു. മതത്തിന്‍റെ പേരില്‍നടക്കുന്ന തീവ്രവാദത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അത്തരം നീക്കങ്ങളെ ചെറുക്കണമെന്നുമുള്ള ആഹ്വാനങ്ങളും പെരുനാള്‍സന്ദേശങ്ങളിലുണ്ടായി.

കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവിലായിരുന്നു സൗദിയില്‍ചെറിയ പെരുനാള്‍ആഘോഷങ്ങള്‍. മക്കയിലും മദീനയിലും നടന്ന പെരുനാള്‍ആഘോഷങ്ങളില്‍വിദേശികള്‍അടക്കം പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 

വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ജിസിസിയിലെ മറ്റ് രാ. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒമാനും മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഒരേ ദിവസം ചെറിയ പെരുനാള്‍ആഘോഷിക്കുന്നവെന്ന പ്രത്യേകതയും ഇത്തവണത്തെ ഈദുല്‍ഫിത്റിന് ഉണ്ടായിരുന്നു. റമസാന്‍വ്രതം ആരംഭിക്കാന്‍വൈകിയെങ്കിലും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒപ്പം തന്നെ ഒമാനിലും ചെറിയ പെരുനാള്‍ആഘോഷിച്ചു. മസ്കറ്റ് , സോഹാര്‍, സലാല എന്നിവിടങ്ങളില്‍ആയിരക്കൡണക്കിന് മലയാളികളാണ് ഈദ് ഗാഹുകളില്‍പങ്കെടുത്തത്. 

റമസാന്‍റെ വ്രതപുണ്യവും മനസിലേറ്റി, ത്യാഗത്തിന്‍റെ സന്ദേശവുമായെത്തുന്ന ബലി പെരുനാളിനുള്ള കാത്തിരിപ്പാണ് ഇനി വിശ്വാസി സമൂഹത്തില്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :