E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഗോപിസുന്ദറിന്‍റെ ബിഗ് ജി എന്ന മ്യൂസിക് ബാന്‍ഡിന്‍റെ ലോഞ്ച് ദുബായില്‍ നടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാള സിനിമയ്ക്ക് ഒരുപിടി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ നല്‍കിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഗോപിസുന്ദറിന്‍റെ പുതി സംരഭമായ ബാന്‍ഡ് ബിഗ് ജി എന്ന മ്യൂസിക് ബാന്‍ഡിന്‍റെ ലോഞ്ച് കഴിഞ്ഞ ദിവസം ദുബായില്‍ നടന്നു. 

ഈണം തുളുന്പുന്ന പാട്ടുകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച ഗോപി സുന്ദര്‍ വീണ്ടും വിസ്മയങ്ങളൊരുക്കുകയാണ്. ബാന്‍ഡ് ബിഗ് ജി എന്ന വലിയ സംഗീത കൂട്ടായ്മയിലൂടെയാൡണ് ഗോപി സുന്ദറിന്‍റെ പുതിയ ചുവടുകള്‍. മലയാളത്തില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന മ്യൂസിക് ബാന്‍ഡുകള്‍ക്കിടയില്‍ സംഗീതത്തിന്‍റെ തനതു സുഖം പ്രദാനം ചെയ്യുന്ന ഒരു കൂട്ടായ്മ അതാൡണ് ഗോപി സുന്ദറിന്‍റെ ലക്ഷ്യം.‌

ബാന്‍ഡ് ബിഗ് ജിയുടെ ആദ്യ അരങ്ങായിരുന്നു ദുബായില്‍. പുതിയ ചുവടുവെപ്പിന് പിന്തുണയുമായി മലയാള സിനിമയിലെ ഒരു കൂട്ടം യുവരക്തങ്ങളുമുണ്ട് ഗോപിക്കൊപ്പം. മലയാളിക്ക് ചിരപരിചിതരായ കലാകാരന്‍മാര്‍ക്കൊപ്പം ഗള്‍ഫില്‍ നിന്നുള്ള യുവപ്രതിഭകളും ഗോപിസുന്ദറിനൊപ്പം അരങ്ങിലെത്തി. 

മലയാളികളേറെ ഇഷ്ടപ്പെടുന്ന പാട്ടുകളെ റീമിക്സു ചെയ്ത് ബഹളമയമാക്കിമാറ്റുന്ന ന്യൂജന്‍ ബാന്‍റില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ബാന്‍റ്ജിയെന്ന്  ഗോപി അവകാശപ്പെടുന്നു. സ്വന്തം പാട്ടുകള്‍ക്കപ്പുറം മറ്റു സംഗീത സംവിധായകരുടെ മലയാളം ഹിന്ദി ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കി മൂന്നരമണിക്കൂറിലേറെനേരം നീളുന്നതാണ് പരിപാടി

ഏറെ പുതുമകളോടെയാണ് ബാന്‍റ് ബിഗ്ജി ആസ്വാദകര്‍ക്കുമുന്നിലെത്തുന്നത്. ഓരോ സ്ഥലത്തെ പരിപാടിയിലും സംഗീത സംവിധായകരും ഗായകരും മാറിക്കണ്ടിരിക്കും എന്ന പ്രത്യേകതയും ഈ ടീമിനുണ്ട്. ഗോപിസുന്ദര്‍ മാത്രമായിരിക്കും ബാന്‍ഡിലെ സ്ഥിരം അംഗം. കാണികള്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍ പാടുക, കാഴ്ചക്കാര്‍ക്കിടയിലെ ഗായകര്‍ക്ക് പാടാന്‍ അവസരമൊരുക്കുക അങ്ങനെ പുതുമകള്‍ ഏറെ കാഴ്ച വച്ചായിരുന്നു ബാന്‍ഡ് ബിഗ് ജിയുടെ അരങ്ങേറ്റം.

ഇസങ്ങളും ചുണ്ടനക്കലുകളും മാത്രമല്ലാത്ത തനതു സംഗീതത്തിന്‍റെ ആസ്വാദന സുഖമാണ് ഗോപി സുന്ദറും ബാന്‍ഡ് ബിഗ് ജിയും വാഗ്ദാനം ചെയ്യുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :