നമസ്കാരം. അങ്ങനെ ഒരു ഓണം കൂടി കഴിഞ്ഞു. എല്ലാവരും നല്ല അടിപൊളിയായി ഓണം ആഘോഷിച്ചു എന്നു കരുതുന്നു. എന്തായിലും ഗള്‍ഫിലെ ഒരുപിടി ഓണക്കാഴ്ചകളുമായാണ് ഈ ആഴ്ച ഗള്‍ഫ് ദിസ് വീക്ക് എത്തുന്നത്. സ്വാഗതം. ഏതു നാട്ടിലായാലും ഓണം ആഘോഷിക്കാതിരിക്കാന്‍ മലയാളികള്‍ക്കാകില്ല. ഗള്‍ഫിലും നമ്മള്‍ അതിഗംഭീരമായി ഓണം ആഘോഷിച്ചു. കേരളത്തിലെ ഓണത്തേക്കാള്‍ ഗംഭീരമാണ് ഗള്‍ഫോണമെന്നാണ് ഞങ്ങള്‍ പ്രവാസികളുടെ പക്ഷം. അതില്‍ അല്‍പം വാസ്തവം ഇല്ലാതില്ല. എന്തായാലും ഗള്‍ഫിലെ ഓണാഘോഷ കാഴ്ചകളുമായി നമുക്ക് തുടങ്ങാം.
ഓര്മകളാണ് പ്രവാസികളുടെ ഓണം. നാട്ടിലെ നല്ലോണത്തിന്റെ ഓര്മകള്. ആ ഓര്മകള്ഒന്നു ചേരുന്പോള്ആഘോഷിക്കുന്നത് കൂട്ടായ്മയുടെ ഗള്ഫോണം.കള്ളവും ചതിയുമില്ലാതെ മാനുഷരെല്ലാം ഒന്നു പോലെ വാണ നല്ല കാലത്തിന്റെ പുതുലോക കാഴ്ചയായി കുടുംബങ്ങളും സുഹൃത്തുക്കളും ഒന്നു ചേര്ന്ന് ആഘോഷിക്കുകയാണിവിടെ ഓണം.
പൂക്കളമിടാന്തുന്പയും തുളസിയും മുക്കുറ്റിയും തേടി തൊടിയും മേടും പാടവും എല്ലാ അലഞ്ഞു തിരിയുന്ന ഓണം പ്രവാസികള്ക്കില്ല. ദുബായിലെയും അബുദാബിയിലെയും ഷാര്ജയിലെയും മസ്കറ്റിലെയുമെല്ലാം പൂക്കടകളിലാണ് പ്രവാസിയുടെ പൂവിളി ഉയരുന്നത്. ചാണകം മെഴുകിയ മുറ്റത്തല്ല, ഫ്ളാറ്റിന്റെ ഇത്തിരിവട്ടത്തില്തറയോടിന്റെ തിളക്കത്തിലാണ് പ്രവാസികള്ഒരുമയുടെ പൂക്കളം തീര്ക്കുന്നത്.
തിരുവാതിരകളിയെ പ്രവാസികളെ ഓണാഘോഷത്തോട് ചേര്ത്തു നിര്ത്തുന്നു. കേട്ടറിഞ്ഞ നാട്ടുനന്മയെ കുറിച്ച് പാടി കൈതപ്പൂ മണമുള്ള ചഞ്ചലാക്ഷികള്പൂക്കളത്തിനു ചുറ്റും ചുവടുവയ്ക്കുന്നു. ഫ്ളാറ്റുകള്ക്കുള്ളില്മുഴങ്ങുന്ന ഈ പൂവിളികള്ക്കും പ്രവാസിയുടെ ഗൃഹാതുരതയുടെ നോവും നേരുമുണ്ട്. നാട്ടില്നിന്ന് കടല്കടന്ന് മറുനാട്ടിലെത്തിയ നല്ലോണത്തിന്റെ വിശേഷങ്ങളാണ് ഈ വരികള്നിറയെ.
പതിവുപോലെ തറയില്ചമ്രം പടിഞ്ഞിരുന്ന് തൂശനിലയില്ഓണസദ്യ. ഉപ്പു മുതല്പായസം വരെ പര്സപരം വിളന്പിക്കൊടുത്ത് ഒരു ഓണസദ്യ.തൂശനിലയില്25 വിഭവങ്ങളടങ്ങിയ ഈ ഓണസദ്യയ്ക്ക് പറയാന്ഒരു കഥയുണ്ട്. ഒരിലയിലെ വിഭവങ്ങള്പോലെ ഒരുമിച്ചു നില്ക്കുന്ന കൂട്ടായ്മയുടെ കഥ. കടല്കടക്കുന്പോള്ഓണാഘോഷത്തിനും മാറ്റമുണ്ടാകും... ഓരോ നാട്ടിലെയും ആഘോഷങ്ങള്ക്ക് ഓരോ സുഖമാണ്.ഓണത്തിന്റെ ആഘോഷം നാട്ടിലാണോ മറുനാട്ടിലാണോ ഗംഭീരമെന്ന ചോദ്യം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കും. പഴമക്കാര്ക്കു പോലും ഇക്കാര്യത്തില്രണ്ടഭിപ്രായമാണ്.നാട്ടില്ഓണം കൂടാന്ഭാഗ്യം കിട്ടാത്തവരാണ് ഈ പുതുതലമുറക്കാരിലേറെയും... പക്ഷേ അവര്ക്കും ഓണത്തേ കുറിച്ച് ചിലത് പറയാനുണ്ട്. എന്താണ് ഓണം എന്നുള്പ്പെടെ. അപ്പോള്എല്ലാവര്ക്കും ഒരുമയുടെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകള്