E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 02:45 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കൗതുക കാഴ്ചയുമായി ജബൽ ഷംസ് മലനിര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൌതുകങ്ങളുടെ ഉയരങ്ങളേറെയുള്ള മലനിരകള്‍ ഒമാനെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വേറിട്ട് നിർത്തുന്നു. ഇന്ന് നമ്മൾ പോകുന്നത് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം മൂവായിരം അടി ഉയരത്തിലുള്ള ജബൽ ഷംസ് എന്ന കൂറ്റൻ മലയിലേക്കാണ്. എന്നാല്‍ നമുക്ക് മല കയറാം.

ഹജർ മലനിരകകളുടെ ഭാഗമാണ് ജബൽ ഷംസ്. ജബൽ എന്നാൽ മലയെന്നാണര്‍ഥം. ഷംസ് എന്നാൽ സൂര്യൻ എന്നും. അതുകൊണ്ട് തന്നെ ഇത് സൂര്യമല എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 3009 മീറ്റർ അഥവാ 9872 അടി ഉയരമുള്ള ജബൽ ഷംസിന്‍റെ  ദക്ഷിണ ഭാഗത്തേക്കാണ് സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും പ്രവേശനമുള്ളത്. ഒമാന്‍റെ തലസ്ഥാന നഗരമായ മസ്കറ്റിൽ നിന്നും സമൈൽ, ഇസ്കി, അൽ ഹമ്ര വഴി ഏകദേശം 245 കിലോമീറ്റർ ഉണ്ട് ജബൽ ഷംസിലേക്ക്. ഇതിൽ 20-25 കിലോമീറ്ററോളം ടാറിടാത്ത റോഡാണ്. സാധാരണ കാറുകൾ പോകുമെങ്കിലും ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ഉണ്ടെകിൽ യാത്ര കൂടുതൽ സുരക്ഷിതമാക്കാം.  

ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ മസ്കറ്റും പരിസരപ്രദേശങ്ങളും ഉരുകുമ്പോൾ തണുപ്പിന്‍റെ നനുത്ത സ്പർശംകൊണ്ട് നമ്മുടെ ശരീരത്തെയും മനസ്സിനെയും തഴുകും ജബൽ ഷംസ് എന്ന ഈ കൂറ്റൻ മല. വർഷം മുഴുവനും തണുത്ത കാലാവസ്ഥയാണ്  എന്നതാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.

ഇവിടെ വേനൽക്കാലത്ത് ശരാശരി 20-25 ഡിഗ്രിയാണ് താപനില. ശൈത്യകാലത്താകട്ടെ ശരാശരി 10 ഡിഗ്രിയിൽ താഴെയാണെങ്കിലും പലപ്പോഴും മൈനസ് ഡിഗ്രിയിലും താഴെ പോകാറുണ്ട്. ഇവിടുത്തെ ഉദയവും അസ്തമയവും ഒന്ന് കാണേണ്ടതു തന്നെയാണ്. അത്രക്ക് മനോഹരമാണ് സൂര്യമല. സൂര്യനോടൊപ്പം ആകാശത്ത് വന്നുപോകുന്ന ചുവപ്പിന്‍റെ വക ഭേദങ്ങൾ സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കും.

താമസിക്കാന്‍ ജബൽ ഷംസ് റിസോർട്ടും ജബൽ ഷംസ് ഹയ്റ്റ്സ് റിസോർട്ടുമുണ്ട്. ഒരു രാത്രിയെങ്കിലും ഈ മലമുകളിൽ താമസിക്കുന്നവര്‍ക്ക് മറക്കാനാവാത്ത ആകാശകാഴ്ചകൾ കാണാം.ഒഴിവ് ദിനങ്ങളിൽ നിരവധി പ്രവാസികൾ ഇവിടെയെത്തി ഭക്ഷണം പാകം ചെയ്‌തും സംഗീത പരിപാടികൾ അവതരിപ്പിച്ചും സമയം ചിലവഴിക്കാറുണ്ട്.

ഇവിടത്തെ ട്രക്കിങ് ട്രാക്കുകളാണ് മറ്റൊരു ആകര്‍ഷണം. ട്രെക്കിങ്ങിൽ താല്‍പര്യമുള്ള സ്വദേശികളും വിദേശികളും ഒരു സങ്കോചവുമില്ലാതെ ആദ്യം തിരഞ്ഞെടുക്കുന്നത് ജബൽ ഷംസായിരിക്കും. ബൈക്, ജീപ്പ് ട്രക്കിങ്ങുകളാണ് ഇവിടെയുള്ളത്. ഒമാനിലെ ഹജർ പർവത നിരകളിൽ അപൂർവമായി കാണുന്ന സാഹസിക വിനോദമായ വിങ് സ്യൂട്ട് ഫ്ലയിങും ജബല്‍ ഷംസിലെ മറ്റൊരു കാഴ്ച.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :