E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

സൗദിയിലെ ഉക്കാദ് മേള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാരന്പര്യത്തിലേക്കും പഴയ സംസ്കാരത്തിലേക്കുമുള്ള മടക്കയാത്രയാണ് സൗദിയിലെ ഉക്കാദ് മേള. 1200 കൊല്ലം മുന്പ് നിന്നു പോയ ഉക്കാദ് മേള അതേ വേദിയില്‍ അതേ തനിമയോടെ പുനസൃഷ്ടിച്ചിരിക്കുകയാണ് സൗദി ഭരണകൂടം. 

ഉക്കാദ് ചന്ത. പുരാതന അറബ് സംസ്കാരത്തിന്‍റെ ജീവനാഡി. ഹജ്ജിനു തൊട്ടു മുന്പ് ദുല്‍ഖത്ത് മാസത്തില്‍ അരങ്ങുണരുന്ന വാര്‍ഷികച്ചന്ത. മക്കയിലേക്കുള്ള തീര്‍ഥാടകരുടെ ഇടത്താവളം. ഏകദേശം 1200 വര്‍ഷം മുന്‍പ് നിന്നു പോയ ഉക്കാദ് ചന്തയ്ക്ക് പുതു ജീവന്‍ നല്‍കുകയാണ് സൗദി ഭരണകൂടം.

ഒന്പതാം നൂറ്റാണ്ടില്‍ മേള നടന്ന അതേ സ്ഥലത്തു തന്നെയാണ് വീണ്ടും ഉക്കാദ് ചന്ത പുനസൃഷ്ടിച്ചത്. സന്പന്നമായ അറബ് പാരന്പര്യത്തെയും സംസ്കാരത്തെയും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഉക്കാദ് മേളയുടെ ലക്ഷ്യം. . പഴയകാലത്തെ പുനരാവിഷ്കരിക്കുന്നതോടൊപ്പം ആധുനിക സൗദി അറേബ്യയുടെ വളര്‍ച്ച പ്രകടമാക്കുന്ന പ്രദര്‍ശനങ്ങളും മേളയിലുണ്ട്.

കവിയരങ്ങ്, ചിത്രപ്രദര്‍ശനം, കരകൗശല വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും നിര്‍മാണം എന്നിവയെല്ലാം മേളയിലാസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. പ്രാചീന അറബ് ഗോത്രങ്ങളുടെയും കലാകാരന്മാരുടെയും ജീവിതകഥ പറയുന്ന ദൃശ്യാവിഷ്കാരം, പരമ്പരാഗത അറബ് നൃത്തങ്ങള്‍, സാഹിത്യ ചര്‍ച്ചകള്‍ എന്നിവ മേളയ്ക്ക് മാറ്റേകുന്നു.

പൈതൃക ശേഷിപ്പുകള്‍  രാഷ്ട്രത്തിന്‍റെ സാമ്പത്തിക, സാംസ്‌കാരിക വളര്‍ച്ചക്ക് എങ്ങനെ മുതല്‍കൂട്ടാക്കാം എന്ന പരീക്ഷണം കൂടിയാണ് ഉക്കാദ് മേള. സ്വദേശികളുടെ പരമ്പരാഗത നൃത്തവും കുതിരയോട്ട മത്സരവും മേളയെ സജീവമാക്കി. ഇരുന്നൂറോളം കലാകാരന്മാര്‍ അണിനിരന്ന വിളംബര ജാഥയും പൗരാണിക കച്ചവട സംഘങ്ങളെ അനുസ്മരിച്ചുള്ള ഒട്ടകങ്ങളുടെ പ്രദക്ഷിണവും മേളയെ 

മരങ്ങളും, കല്ലുകളും, കളിമണ്ണും, വിവിധയിനം ലോഹങ്ങളും ഉപയോഗിച്ച് നിര്‍മിച്ച പലതരം ശില്പങ്ങളും മേളയിലുണ്ട്. ഇവയില്‍ ഇന്ത്യന്‍ തേക്ക് ഉപയോഗിച്ച് നിര്‍മിച്ച ശില്‍പങ്ങള്‍ക്കും അറബി കാലിഗ്രാഫിക്കും ആവശ്യക്കാരേറെ. 

സൗദി സൈന്യത്തിന്‍റെ ശക്തി വെളിവാക്കുന്ന പവലിയനില്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഏറ്റവും പുതിയ ആയുധങ്ങളും പടക്കോപ്പുകളും സന്ദര്‍ശകര്‍ക്ക് നേരിട്ടറിയാം. 

സ്വദേശികളായ യുവ ചിത്രകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കി തയ്യാറാക്കിയ ഭീമന്‍ ക്യാന്‍വാസ് ആണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുനൂറോളം ചിത്രകാരന്മാര്‍ ഈ ക്യാന്‍വാസില്‍ തത്സമയം ചിത്രങ്ങള്‍ വരയ്ക്കുന്നു. ഇവരുടെ ചിത്രങ്ങള്‍ വാങ്ങാനും മേളയില്‍ സൗകര്യമുണ്ട്.

സൗദി ടൂറിസവും പുരാവസ്തു വിഭാഗവുമാണ് മേളയുടെ സംഘാടകര്‍. നൂറ്റാണ്ടുകളോളം മുടങ്ങിപ്പോയ ഉക്കാദ് മേള കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീണ്ടും സജീവമായിരിക്കുകയാണ്. പുതിയ കാലത്തിന് പഴമയുടെ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച് കൊണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :