പ്രാര്‍ഥനയുടെയും ത്യാഗത്തിന്റെ നോന്പുകാലത്തിനൊടുവില് പ്രവാസലോകം ഈദുല്‍ ഫിത്ര് ആഘോഷിച്ചു. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശമായിരുന്നു ഈ പെരുനാള്കാലം സമ്മാനിച്ചത്.
പ്രാര്‍ഥനയുടെയും പരിത്യാഗത്തിന്റെ രാപകലുകള്‍ക്ക് സമാപനം. ചെറിയ പെരുനാളിന്റെ നിറവിലായിരുന്നു പോയവാരം പ്രവാസലോകമെങ്ങും. ഈദുല്ഫിത്്ര്ദിനത്തില്പുലര്ച്ചെ തന്നെ വിശ്വാസികള്ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും ഒഴുകി. പ്രാര്ഥനയില്ഒന്നിച്ചു.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഈദ് ദിനത്തില്ഇമാമുമാര്പങ്കുവച്ചത്. പ്രാര്ഥനയ്ക്കൊടുവില്പരസ്പരം ആശ്ലേഷിച്ച് ആശംസകള്കൈമാറി എല്ലാവരും.
വ്രതം മുപ്പത് തികഞ്ഞ തിങ്കളാഴ്ചയായിരുന്നു ഒമാനില്പെരുനാള്. മലയാളി സംഘടനകളുടെ നേതൃത്വത്തില്‍എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വിപുലമായ ഈദ് ഗാഹുകള്ഒരുക്കിയിരുന്നു.
സ്നേഹ സന്ദര്‍ശനങ്ങളും ഉല്ലാസ യാത്രകളുമൊക്കെയായി പ്രവാസികള്ചെറിയ പെരുനാള്നിറവോടെ ആഘോഷിച്ചു. സ്കൂള്‍ അവധിക്കാലമായതിനാല്‍ ഒട്ടേറെ പ്രവാസികള്‍ക്ക് ഇത്തവണത്തെ പെരുനാളാഘോഷം നാട്ടിലായിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്സ്വദേശികളും വിദേശികളുമായവര്‍ക്ക് പെരുനാളിന്റെ ആശംസകള്‍നേര്‍ന്നു. വര്‍ണം വിരിഞ്ഞിറങ്ങിയ കരിമരുന്നു പ്രയോഗങ്ങളോടെ ആയിരുന്നു ആഘോഷങ്ങളുടെ കൊട്ടിക്കലാശം.