ബോളിവുഡിന്റെ കിങ് ഖാനാണ് ഷാരൂഖ് ഖാന്. ദുബായിയെ പുതിയ ആതിഥേയനും. ദുബായ് ടൂറിസത്തിന്റെ പുതിയ പരസ്യചിത്രത്തിലാണ് സന്ദര്‍ശകരെ അതിഥികളായി ക്ഷണിച്ച് ഷാരൂഖ് നല്ല ആതിഥേയനാകുന്നത്. പഴയ ദുബായിലെ ഓള്‍ഡ് സൂഖിലൂടെ ഷാരൂഖ് ഖാൻ നടന്നു പോകുന്നിടത്താണ് പരസ്യചിത്രം തുടങ്ങുന്നത്. പിന്നെ പിന്നെ സ്കൈ ഡൈവിങ് നടത്തിയും കൈറ്റ് ബീച്ചില്ജോഗ് ചെയ്തും വോളിബോള്കളിച്ചുമൊക്കെ കിങ് ഖാന്റെ ചിത്രം മുന്നോട്ട് പോകുന്നു.
ദുബായ് മാളിൽ താരത്തെ തൊട്ടു നോക്കി ഇത് ഷാരൂഖ് തന്നെയാണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. റസ്റ്ററന്റില്സപ്ലയറായും ഈ പരസ്യചിത്രത്തില്കിങ് ഖാൻ എത്തുന്നു. കെട്ടിപ്പിടിച്ച് ഉമ്മ വച്ചാണ് അപ്രതീക്ഷിതമായി ഷാരൂഖ് ഖാനെ കാണുന്ന ആരാധകർ സന്തോഷം പ്രകടിപ്പിക്കുന്നത്.
ദുബായിലേക്ക് കൂടുതല്സന്ദര്ശകരെ ആകര്‍ഷിക്കാൻ ലക്ഷ്യമിട്ട് ദുബായ് വിനോദസഞ്ചാര വാണിജ്യവകുപ്പാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്തന്റെ അതിഥികളായി ആസ്വാദകരെ ദുബായിലേക്ക് സ്വാഗതം ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.