E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഓര്‍മശക്തി കൊണ്ട് അദ്ഭുതപ്പെടുത്തി ആമിഷ് ആഷിഖ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓര്‍മശക്തി കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തുന്ന ഒരു മൂന്നു വയസുകാരനെ പരിചയപ്പെടാം. വിവിധ ലോകരാജ്യങ്ങളുടെ പേരും അവയുടെ തലസ്ഥാനങ്ങളും കാൡണാതെ പറയുന്ന ഒരു മൂന്നു വയസുകാരന്‍ കൊച്ച് മിടുക്കന്‍. പേര് ആമിഷ് ആഷിഖ്

ഇങ്ങനെ ഓര്‍മശക്തികൊണ്ടും പൊതുവിജ്ഞാനം കൊണ്ടും എല്ലാവരെയും ഞെട്ടിക്കുക എന്നത് മൂന്നു വയസുകാരന്‍ ആമിഷിന്‍റെ ഒരു ഹോബിയാണ്. വിവിധ ലോകരാജ്യങ്ങളുടെ പേരും അവയുടെ തലസ്ഥാനങ്ങളും ഹൃദിസ്ഥമാണ് ഈ കൊച്ചു മിടുക്കന്. ആമിഷ് എന്ന മൂന്നു വയസുകാരന് ഉച്ചരിക്കാവുന്നതിലും കടുപ്പമാണ് ഇതില്‍ പല പേരുകളും എന്നതാണ് രസകരം.

ലോകരാജ്യങ്ങളും തലസ്ഥാനങ്ങളും മാത്രമല്ല, കൊച്ചു കണക്കുകളും, ഖുറാനിലെ സൂക്തങ്ങളുമെല്ലാം ഈ മിടുക്കന് മനപാഠമാണ്. വീട്ടിലെത്തുന്ന അതിഥികളെ തന്‍റെ കൊച്ച് അറിവുകളിലൂടെ ഞെട്ടിക്കുന്ന ആമിഷിന് പക്ഷേ ക്യാമറ കണ്ടതോടെ നാണം..

ഒഴിവു സമയം കിട്ടിയാല്‍ കളിക്കാനോടുന്ന ഈ ചേട്ടനും അനിയനും പാര്‍ക്കിലും മൃഗശാലകളിലും ഒക്കെ പോകാന്‍ ഏറെ ഇഷ്ടമാണ്. മൃഗങ്ങളുടെ പേരും മറ്റു വിശദാംശങ്ങളും ആമിഷിന് കാണപ്പാഠം.

മാതാപിതാക്കളായ ആഷിഖും ഹൈഫയുമാണ് ആമിഷിന് ഈ കൊച്ച് അറിവുകള്‍ പകര്‍ന്നു നല്‍കുന്നത്. അച്ഛനും അമ്മയും ചേട്ടന്‍ ഡാനിഷിനെ പഠിപ്പിക്കുന്നത് കേട്ട് പഠിക്കുകയായിരുന്നു ആമിഷ്. ആമിഷിന്‍റെ താല്‍പര്യം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ പ്രോല്‍സാഹനവുമായി ഒപ്പം നിന്നു. 

ആമിഷിന്‍റെ ചേട്ടന്‍ ഡാനിഷും ഇത്തരം കഴിവുകളുടെ കാര്യത്തില്‍ പിന്നിലല്ല. വീട്ടമ്മയായ ഹൈഫയ്ക്ക് ഒഴിവു സമയങ്ങളില്‍ മക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് പ്രധാന ജോലി. ചിലപ്പോള്‍ ഇവരുടെ പല ചോദ്യങ്ങളും ഹൈഫയെയും ഉത്തരം മുട്ടിക്കും.

പൊതുവിജ്ഞാനം മാത്രമല്ല, ഖുറാനിലെ സൂക്തങ്ങളും ചെറിയ ചെറിയ കണക്കുകളും ഇവര്‍ ആമിഷിനെയും ഡാനിഷിനെയും പഠിപ്പിക്കുന്നു. മക്കളുടെ പ്രതിഭ മനസിലാക്കി അവര്‍ക്ക് കൂടുതല്‍ അറിവുകള്‍ പകര്‍ന്ന് നല്‍കുകയാണ് ഈ മാതാപിതാക്കള്‍. അറിവിന്‍റെ വഴിയില്‍ മുന്നേറുന്ന ഈ കൊച്ചുമിടുക്കന്‍ ഒരു പ്രതീക്ഷയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :