E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:31 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പാരമ്പര്യ പെരുമ വിളിച്ചോതി മസ്കത്ത് മഹോല്‍സവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒമാന്‍ എന്ന മഹത്തായ രാജ്യത്തിന്‍റെ പാരന്പര്യവും സംസ്കാരവും വളര്‍ച്ചയുമെല്ലാം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതായിരുന്നു ഒരുമാസക്കാലം നീണ്ടു നിന്ന മസ്കത്ത് മഹോല്‍സവം. പരന്പരാഗത ജീവിതത്തിന്‍റെ കാഴ്ചകളും നാടോടി നൃത്തവും പ്രതീക്ഷകളുടെ പുതുലോകവും എല്ലാം സമ്മാനിച്ച മസ്കത്ത് മഹോല്‍സവത്തിന്‍റെ വിശേഷങ്ങളാണ് ആദ്യം.

ഒമാന്‍റെ പാരന്പര്യ പെരുമയുടെയും ആധുനിക കാഴ്ചകളുടെയും സമന്വയമായിരുന്നു ഒരു മാസം നീണ്ട മസ്കത്ത് മഹോല്‍സവം. ഒമാന്‍റെ പാരന്പര്യ കാഴ്ചകള്‍ക്കൊപ്പം രാജ്യത്തിന്‍റെ വളര്‍ച്ചയുടെസാക്ഷ്യം കൂടിയായിരുന്നു മസ്കത്ത് ഫെസ്റ്റിവല്‍.

രാജ്യത്തിന്‍റെ ശ്രേഷ്ഠമായ പാരന്പര്യങ്ങളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ സമ്മാനിച്ച പൈതൃക ഗ്രാമമായിരുന്നു ഉല്‍സവത്തിലെ പ്രധാന ആകര്‍ഷണം. ഒമാന്‍റെ പരന്പരാഗത കൈത്തൊഴിലുകളും പഴയകാല കാര്‍ഷിക രീതികളുമെല്ലാം ഇവിടെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തി നല്‍കുന്നു. പരന്പരാഗത ശൈലിയിലുള്ള കച്ചവടകേന്ദ്രങ്ങളും നൃത്തസംഗീത പരിപാടികളും ഗ്രാമത്തിന്‍റെ തനിമയ്ക്ക് മിഴിവേകി. കഴുതപ്പുറത്തും ഒട്ടകപ്പുറത്തുമുളള സവാരികളും ഇവിടെ ഒരുക്കിയിരുന്നു. 

നസീം ഗാര്‍ഡനില്‍ ഒരുക്കിയ കൃത്രിമ മഴക്കാട് സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചത് വിസ്മയവും ആശ്വാസവുമായിരുന്നു. തരിശു മലനിരകളും മരുഭൂമികളും നിറഞ്ഞ ഒമാന്‍റെ ഭൂപ്രകൃതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഈ മഴക്കാട് സമ്മാനിച്ചത്. കാട്ടുമുയലുകളും താറാവുകളുമെല്ലാം ഇവിടെ സന്ദര്‍ശകരെ വരവേല്‍ക്കാനെത്തി. കൊച്ചു തടാകങ്ങളും അരുവികളും അവയില്‍ നീന്തിത്തുടിക്കുന്ന മീനുകളുമെല്ലാം സന്ദര്‍ശകര്‍ക്ക് കൗതുകം പകര്‍ന്നു.

വിവിധ തരത്തിലുള്ള കലാപ്രകടനങ്ങളും ഒരു മാസം നീണ്ട മസ്കത്ത് ഫെസ്റ്റിന്‍റെ പ്രധാന കാഴ്ചയായിരുന്നു. ഒമാന്‍റെ പരന്പരാഗത നൃത്തങ്ങളും കലാരൂപങ്ങളും കാണാന്‍ മഴയെയും തണുപ്പിനെയും അവഗണിച്ച് സന്ദര്‍ശകരെത്തി. അല്‍ അമീറാത്ത് പാര്‍ക്കില്‍ റഷ്യന്‍ കലാകാരന്‍മാര്‍ തീജ്വാലകളുപയോഗിച്ച് നടത്തിയ അഭ്യാസ പ്രകടനങ്ങള്‍  സന്ദര്‍ശകരെ വിസ്മയത്തിലാഴ്ത്തി. നസീം ഗാര്‍ഡനിലും അമീറാത്ത് പാര്‍ക്കിലും എല്ലാ ദിവസവും അരങ്ങേറിയ കരിമരുന്ന് പ്രയോഗം  ആസ്വദിക്കാനായിരുന്നു ഏറെ തിരക്ക്.

മലയാളികളടക്കം ആയിരങ്ങളാണ് മസ്കത്ത് മഹോല്‍സവത്തിലെ കാഴ്ചകളാസ്വദിക്കാന്‍ എത്തിയത്. മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരും ഈ കാഴ്ചകള്‍ കാണാന്‍ എത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :