അല്‍ ഐനിലെ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടന്ന നോന്പുതുറയുടെ വിശേഷങ്ങളാണ് ഇനി. സാഹോദര്യത്തിന്റെയും സമഭാവനയുടെയും വലി സന്ദേശമാണ് ഈ നോന്പുതുറ നല്‍കിയത്.
ഈ റമസാന്‍ കാലത്ത് സൗഹൃദത്തിന്റെ നോന്പുതുറ സന്ദേശം പങ്കുവയ്ക്കുകയാണ് അല്‍ ഐനിലെ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി. മതഭേദങ്ങളില്ലാതെ പകല്‍ മുഴുവന്‍ നീണ്ട വ്രതത്തിനൊടുവില്‍ വൈകുന്നേരും ഒരുമിച്ച് നോന്പുതുറ. വിവിധ രാജ്യക്കാരായ അഞ്ഞൂറോളം പേരാണ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഒരുക്കിയ നോന്പുതുറയില്‍ പങ്കെടുത്തത്.
വെള്ളിയാഴ്ച വൈകിട്ട് കുര്‍ബാനയ്ക്ക് ശേഷമായിരുന്നു നോന്പുതുറയുടെ ഒരുക്കങ്ങള്‍. വൈകിട്ട് മഗ്്രിബ് ബാങ്കു മുഴങ്ങിയതോടെ എല്ലാവരും ഒരുമിച്ച് നോന്പുതുറന്നു. സാഹോദര്യത്തിന്റെ വലിയ സന്ദേശവുമായി. നാടന്‍ വിഭവങ്ങളായിരുന്നു നോന്പുതുറയുടെ പ്രധാന ആകര്‍ഷണം. ഒപ്പം ഈന്തപ്പഴവും വിവിധ തരത്തിലുള്ഴ ജ്യൂസുകളും. പിന്നെ നല്ല നാടന്‍ ദം ബിരിയാണി. പള്ളിയിലെ യുവജന വനിതാ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു നോന്പുതുറ വിഭവങ്ങള്‍ ഒരുക്കിയത്.
നോന്പു തുറയ്ക്കെത്തിയ വിശ്വാസികള്‍ക്ക് പള്ളിക്കകത്ത് നിസ്കരിക്കുന്നതിനും സൗകര്യം ഒരുക്കിയിരുന്നു. സാഹോദര്യത്തിന്റെ സന്ദേശമുയര്‍ത്തുന്ന ഇത്തരം കൂട്ടായ്മകള്‍ വരും വര്‍ഷങ്ങളിലും സംഘടിപ്പിക്കുമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യന്‍ പ്രഖ്യാപിച്ച ദാനവര്ഷാചരണത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു ഈ സമൂഹ നോന്പുതുറ.