E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 20 2017 01:38 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അരങ്ങുകൾ കീഴടക്കിയ നാടകം കണ്ണാടി കടവത്ത് ഒമാനില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തില്‍ ഒട്ടേറെ വേദികളില്‍ കളിച്ച കണ്ണാടി കടവത്ത് എന്ന നാടകം ഒമാനില്‍ അരങ്ങിലെത്തിക്കുന്നു. അഭിനേതാക്കളെല്ലാം പ്രവാസികളാണെന്നതാണ് നാടകം കടല്‍ കടന്നെത്തുന്പോളുള്ള പ്രധാന സവിശേഷത.

പ്രവാസികളുടെ ഏറ്റവും വലിയ ഗൃഹാതുര സ്മരണകളില്‍ ഒന്നാണ് നാട്ടിലെ ഉല്‍സവപ്പറന്പുകളില്‍ നാടകം കണ്ടിരുന്ന രാത്രികള്‍. ആ ഓര്‍മകളുടെ തീവ്രതയാണ് മറുനാട്ടിലും നാടകത്തെയും നാടക സംഘങ്ങളെയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍ പ്രവാസികള്‍ക്ക് കരുത്താകുന്നത്. 

കേരളത്തില്‍ നാടകത്തിനും നാടകസംസ്കാരത്തിനും തിരശീല വീണു കൊണ്ടിരിക്കുന്പോള്‍ ഈ കലാരൂപം ഉയിരെടുക്കുകയാണ് ഗള്‍ഫ് നാടുകളില്‍. പ്രത്യേകിച്ച് ഒമാനില്‍. മലയാളി മനസിലേറ്റിയ ഒരു പിടി നാടകങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഒമാനിലെ വിവിധ വേദികളില്‍ അവതരിപ്പിക്കപ്പെട്ടത്. ഈ നിരയിലെ ഏറ്റവും പുതിയ നാടകമാണ് കണ്ണാടി കടവത്ത്.

തിരുവനന്തപുരം സൗപര്‍ണിക തിയേറ്റേഴ്സിന്‍റെ കണ്ണാടി കടവത്ത് എന്ന നാടകം പൂര്‍ണമായും ഒമാനിലെ കലാകാരന്‍മാര്‍ തന്നെയാണ് പുനരാവിഷ്കരിക്കുന്നത്. വായനശാലകളും ക്ലബ്ബുകളും ഒരു കാലഘട്ടത്തിന്‍റെ ജീവിത ശൈലിയെയും ചിന്താധാരകളെയും എങ്ങനെ സ്വാധീനിച്ചുവെന്ന് ഈ നാടകം പറയുന്നു.

മസ്കറ്റ് ആര്‍ട്സിന്‍റെ ബാനറിലാണ് നാടകം തട്ടിലെത്തുക. ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്ണാടി കടവത്ത് അവതരിപ്പിക്കും. അര്‍ജുനന്‍ മാഷും ആര്‍ട്ടിസ്റ്റ് സുജാതനുമടക്കം കേരളത്തിലെ നാടകമേഖലയില്‍ പ്രശസ്തരായവരാണ് കണ്ണാടി കടവത്തിന്‍റെ അണിയറില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 

വാരാന്ത്യങ്ങളിലും ഒഴിവു ദിവസങ്ങളിലുമൊക്കെയായി നാടക പരിശീലനം തകൃതിയായി നടക്കുന്നു. പ്രവാസത്തിന്‍റെ തിരക്കിനിടയില്‍ സമയം കണ്ടെത്തിയാണ് ഓരോരുത്തരും ഇതിന്‍റെ ഭാഗമാകുന്നത്. 250 കിലോമീറ്ററിലധികം സഞ്ചരിച്ച് പരിശീലന കളരിയിലേക്ക് എത്തുന്നവരും ഈ കൂട്ടത്തിലുണ്ട്.

നാടകത്തോടുള്ള സ്നേഹമാണ് മസ്കത്ത് നാടകവേദിയെയും ഇതിലെ ഓരോ അംഗങ്ങളെയും പുതിയ നാടകവുമായി വീണ്ടും അരങ്ങിലെത്താനുള്ള ഊര്‍ജം നല്‍കുന്നത്. ആ കൂട്ടായ്മയില്‍ കണ്ണാടി കടവത്തിന് മസ്കത്തില്‍ ഫസ്റ്റ് ബെല്‍ മുഴങ്ങുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.