പ്രൊഫഷണല്‍ താരങ്ങളെ വെല്ലുന്ന പ്രകടനത്തോടെയായിരുന്നു റാംപില്‍ അന്കൃതയുടെ ക്യാറ്റ് വാക്ക്. ജൂണ്‍ ആദ്യവാരം ജോര്‍ജിയയില്‍ നടന്ന മല്‍സരത്തില്‍ ഒന്‍പതു രാജ്യങ്ങളിലെ പതിനെട്ടു സുന്ദരിമാരുമായിട്ടായിരുന്നു അഞ്ചു വയസുകാരി മാറ്റുരച്ചത്. പുറത്ത് കുട്ടിക്കുറുമ്പിയായി ഓടി നടക്കുന്ന അന്കൃത റാംപിലെത്തിയാല് ഇരുത്തംവന്ന മോഡല്‍.
വയസുകൊണ്ട് പ്രായം കുറഞ്ഞ മല്സരാര്ഥിയാണെങ്കിലും മുതിര്‍ന്നവരെ കവച്ചുവയ്ക്കുന്ന പ്രകടനംകൊണ്ട് റാംപിന്റെ താരമാവുകയായിരുന്നു ഈ കുഞ്ഞുസുന്ദരി. പ്രായത്തില്‍ കവിഞ്ഞ പക്വത അന്കൃതയുടെ പ്രസംഗത്തിലും പ്രകടമായി. മാതൃരാജ്യത്തെയും പോറ്റുനാടിനെയും വാനോളം പുകഴ്ത്തിയ അന്കൃത മല്‍സരം നടന്ന ജോര്‍ജിയയെയും കൈവിട്ടില്ല.
ഈ വര്‍ഷത്തെ ബെസ്റ്റ് ടാലന്റ്, ടോഡ് ഗ്രാന്‍് പ്രീ, ലിറ്റില്‍ മിസ് ബട്ടര്‍ഫ്ളൈ പുരസ്കാരങ്ങളാണ് അന്കൃതയ്ക്ക് ലഭിച്ചത്. ദുബായ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ കെജിടു വിദ്യാര്‍ഥിയായ അന്കൃത അബുദാബിയില്‍ നടന്ന മന്കമ്മ കളക്ഷന്സിലാണ് ഫാഷന്‍ ലോകത്ത് ഹരിശ്രീ കുറിച്ചത്.
ഫാഷന്‍ റണ്‍വേ കോഴിക്കോട് സംഘടിപ്പിച്ച ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷണല്‍ മല്‍സരത്തിലെ പ്രകടനം അഞ്ചുവയസുകാരിയെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തി. അഖിലേന്ത്യാ തലത്തില്‍ 39 മല്സാര്ഥികള് പങ്കെടുത്ത മല്‍സരത്തില്‍ ബെസ്റ്റ് ടാലന്റ് പുരസ്കാരം നേടിയാണ് ജോര്‍ജിയയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അന്കൃതയ്ക്ക് അവസരമൊരുങ്ങിയത്. മകളുടെ പേരില്‍ അറിയപ്പെടുന്ന മാതാപിതാക്കളായതിലുള്ള സന്തോഷവും ഇവര്‍ പങ്കുവച്ചു.
നൃത്തവും സംഗീതവും അഭ്യസിച്ചിട്ടില്ലെങ്കിലും അന്കൃത സ്റ്റേജിലെത്തിയാല്‍ മട്ടുംഭാവവും മാറും. അന്കൃതയുടെ നൃത്തച്ചുവടുകളും അഭിനയത്തികവുമാണ് ടാലന്റ് പുരസ്കാരത്തിലേക്ക് നയിച്ചത്. സെപ്റ്റംബറില്‍ ബാംഗ്ലൂരില്‍ നടക്കുന്ന ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷണലിലും തുടര്‍ന്ന് ഗ്രീസില്‍ നടക്കുന്ന ലിറ്റില്മിസ് വേള്‍ഡിലും പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഈ സുന്ദരിക്കുട്ടി.