ആഘോഷത്തിന്റെ നിറവിലാണ് യുഎഇ. സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഈ രാജ്യത്തെ ജനസമൂഹം ഒന്നായി ദേശീയ ദിനാഘോഷങ്ങളില്‍ പങ്കാളികളാകുന്നു. ദേശീയ ദിനത്തിന്റെ ആഘോഷക്കാഴ്ചകളാണ് യുഎഇയില്‍ എങ്ങും. ഔരോ മണല്തരിയിലും ദേശീയത എന്ന വികാരം തുടിച്ചു നില്ക്കുന്ന ആഘോഷക്കാഴ്ചകള്. ചുവപ്പും പച്ചയും വെള്ളയും കറുപ്പും ചേര്‍ന്ന ദേശീയ പതാകയുടെ ചതുര്‍വര്‍ണം വാരി അണിഞ്ഞിരിക്കുകയായണ് യുഎഇ.
അബുദാബി മറീനയിലായിരുന്നു ദേശീയ ദിനാഘോഷത്തിലെ ഏറ്റവും പ്രൗഡഗംഭീരമായ കാഴ്ചകള്‍. യുഎഇയുടെ ഭരണകര്‍ത്താക്കള്‍ ഒന്നു ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. അറബ് എമിറേറ്റിന്റെ ഐക്യശക്തി തെളിയിക്കുന്നതായിരുന്നു ദേശീയദിനാഘോഷ കാഴ്ചകള്‍. രാജ്യരൂപീകരണത്തിന്റെ കഥ പറയുന്ന എത്തിഹാദ് മ്യൂസിയത്തിന്റെ ഉദ്ഘാടനവും ദേശീയ ദിനത്തില്‍ നടന്നു.
രാജ്യത്തിന്റെ പ്രൗഡിയും പാരന്പര്യവും വികസന കുതിപ്പും വിളിച്ചു പറയുന്ന പരേഡുകളും ഘോഷയാത്രകളും ദേശീയ ദിനാഘോഷങ്ങളുടെ മാറ്റു കൂട്ടി. സുരക്ഷാ സേനകളുടെ മികവും ശേഷിയും എടുത്തുകാണിക്കുന്നതായിരുന്നു ദേശീയ ദിനാഘോഷത്തിലെ പരേഡുകള്‍. മലയാളികള്‍ അടക്കമുള്ള വിദേശ സമൂഹവും ദേശീയ ദിനാഘോഷങ്ങളില്‍ പങ്കാളികളായി. വിവിധ സ്ഥാപനങ്ങളുെടയും സംഘടനകളുടെയും നേതൃത്വത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.
ദേശീയ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാജ്യത്തിനായി വീരചരമം പ്രാപിച്ച ധീര സൈനികരെ അനുസ്മരിച്ച് രക്തസാക്ഷിത്വ ദിനവും യുഎഇ ആചരിച്ചു. നവംബര്മുപ്പതിനു നടന്ന രക്ത സാക്ഷിത്വ ദിനാചരണ ചടങ്ങുകളില്എല്ലാ എമിറേറ്റുകളുടെയും ഭരണാധികാരികള്പങ്കെടുത്തു. ധീരരക്തസാക്ഷികളുടെ ത്യാഗമാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് എടുത്തു പറഞ്ഞാണ് രാജ്യം ദേശീയ ദിനാഘോഷങ്ങളിലേക്ക് നീങ്ങിയത്.