E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 06:19 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കൊച്ചുപ്രതിഭകളുടെ നൂതനാശയങ്ങളുമായി ത്രീഡി പ്രിന്‍റിങ് ഒളിംപ്യാഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വലിയ ആശയങ്ങളാല്‍ സമ്പുഷ്ടമായിരിക്കും എന്നും കൊച്ചുകുട്ടികളുടെ മനസ്. കൊച്ചു മനസുകളിലെ വലിയ ആശയങ്ങളുടെ പ്രദര്‍ശന വേദിയായിരുന്നു ദുബായില്‍ നടന്ന പ്രഥമ ത്രീഡി പ്രിന്‍റിങ് ഒളിംപ്യാഡ്.

കാലത്തിനു മുന്‍പേ ചിന്തിക്കുന്ന കൊച്ചുപ്രതിഭകളുടെ മനസിലെ നൂതനാശയങ്ങളുടെ കാഴ്ചകളുമായിയിരുന്നു ദുബായിലെ ത്രീഡി പ്രിന്‍റിങ് ഒളിംപ്യാഡ്. സോപ്പു പെട്ടി മുതൽ യന്ത്രക്കൈ വരെയാണ് ത്രീഡി പ്രിന്‍റിങ് സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ഈ കുരുന്നു പ്രതിഭകൾ  തയാറാക്കിയത്. 

തലച്ചോറിന്‍റെ ചിന്തകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബയോണിക്സ് ആം എന്ന കൃത്രിമക്കൈയുമായെത്തിയ റിഷഭ് ജാവയാണ് ഒളിംപ്യാഡില്‍താരമായത്. അപകടങ്ങളില്‍കൈ നഷ്ടമായവര്‍ക്ക് വച്ചു പിടിപ്പിക്കാവുന്ന കൃത്രിമക്കൈ ആണ് റിഷഭ് അവതരിപ്പിച്ചത്. നിങ്ങള്‍കൈമടക്കണമെന്ന് മനസില്‍ചിന്തിച്ചാല്‍അതു മനസിലാക്കി ബയോണിക് ആം അപ്രകാരം ചെയ്യും. ഇത്തരത്തില്‍ഈ ബയോണിക് ആം ഉപയോഗിച്ച് പരസഹായമില്ലാതെ ഹസ്തദാനം നല്‍കാനും ചെറിയ ചെറിയ വസ്തുക്കള്‍എടുക്കാനും സാധിക്കും. ത്രീഡി പ്രിന്‍റിങ് സാങ്കേതി വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്പോള്‍വെറും നൂറു ദിര്‍ഹത്തിന് ഒരു ബയോണിക് ആം നിര്‍മിക്കാനാകും. 

ആവശ്യം കഴിഞ്ഞാല്‍ഒരു ബ്രീഫ് കെയ്സില്‍മടക്കിവയ്ക്കാവുന്ന ട്രോളാര്‍എന്ന സോളാര്‍കാറിന്‍റെ പ്രോട്ടോടൈപ്പും ഒളിംപ്യാഡില്‍അവതരിപ്പിക്കപ്പെട്ടു. നാല്‍പതു മുതല്‍അറുപത് കിലോമീറ്റര്‍വരെ വേഗത്തില്‍സഞ്ചരിക്കാന്‍ശേഷിയുള്ള ഈ കാര്‍യാത്ര അവസാനിക്കുന്പോള്‍ബ്രീഫ് കെയ്സ് പോലെ മടക്കി എടുത്ത വയ്ക്കാം. 

ദുബായ് എക്സ്പോ 2020യുടെ ലോഗോയെ മാതൃകയാക്കി മലയാളി വിദ്യാര്‍ഥിനി ഹന്ന ഒരുക്കിയ പെന്‍സ്റ്റാന്‍ഡും മനോഹരമായിരുന്നു. 

പല തരത്തിലുള്ള ജ്യൂസുകള്‍ഒരുമിച്ച് ശേഖരിച്ചു വയ്ക്കാന്‍സാധിക്കുന്ന പാത്രം, കള്ളന്‍മാരെ പറ്റിക്കുന്ന തരത്തിലുള്ള മേശവലിപ്പ്, സ്വയം ചലിക്കുന്ന വീല്‍ചെയര്‍, അപകട ഘട്ടങ്ങളില്‍പൊലീസ് സ്റ്റേഷനുകളിലേക്ക് സ്വയം സന്ദേശമയക്കുന്ന പെന്‍ഡന്‍റുകള്‍എന്നീ ആശയങ്ങളും ഒളിംപ്യാഡില്‍അവതരിപ്പിക്കപ്പെട്ടു. 

സെന്‍സറുകള്‍ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍കണ്ടെത്തി സ്വയം ശേഖരിക്കുന്ന ഉപകരണത്തിന്‍റെ പ്രോട്ടോടൈപ്പും ഒളിംപ്യാഡില്‍ുണ്ടായിരുന്നു. വിവിധ തരത്തിലുള്ള പെന്‍സ്റ്റാന്‍ഡുകള്‍, വാട്ടര്‍ബോട്ടിലുകള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍എന്നവയായിരുന്നു വിദ്യാര്‍ഥികളുടെ മറ്റ് ആശയങ്ങള്‍. 

ദുബായിലെ ലോകത്തിന്‍റെ ത്രീഡി പ്രിന്‍റിങ് ടെക്നോളജിയുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒളിംപ്യാഡ് സംഘടിപ്പിച്ചത്. ത്രീഡി പ്രിന്‍റര്‍നിര്‍മാതാക്കളായ അറ്റ്്ലാബ് ആയിരുന്നു ഒളിംപ്യാഡിന്‍റെ മുഖ്യസംഘാടകര്‍.കൊച്ചു പ്രതിഭകളുടെ ആശയങ്ങളില്‍സമൂഹത്തിന്‍റെ ഭാവി ശോഭനമാണെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ കാഴ്ചകളും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :