E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:58 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഡോട് പെയിന്‍റിങ്ങിലൂടെ വ്യത്യസ്തനായി ബക്കര്‍ തൃശൂര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരുപാട് ചെറിയ കുത്തുകള്‍ ചേര്‍ന്ന് മനോഹരമായ ഒരു വലിയ ചിത്രമാകുന്നതാണ് ഇനി നമ്മള്‍ കാണാന്‍ പോകുന്നത്. ബക്കര്‍ തൃശൂര്‍ എന്ന കലാകാരന്‍റെ കഴിവും ആത്മസമര്‍പ്പണവുമാണ് ഈ ചിത്രങ്ങള്‍. ഡോട് പെയിന്‍റിങ് മാത്രം ചെയ്യുന്ന വളരെ ചുരുക്കം കലാകാരന്‍മാരില്‍ ഒരാളാണ് ബക്കര്‍. 

പേപ്പറില്‍ഇടുന്ന ഒരു കുത്ത്. അത് നമ്മളെ സംബന്ധിച്ച് ഒരു ഫുള്‍സ്റ്റോപ്പാണ്. എന്നാല്‍ദുബായില്‍ഡ്രൈവറായ തൃശൂര്‍ക്കാരന്‍ബക്കറിന് കുത്തുകള്‍ഫുള്‍സ്റ്റോപ്പല്ല. ഒരു തുടക്കം മാത്രമാണ്. പേപ്പറും പേനയും കൈയില്‍കിട്ടിയാല്‍ബക്കര്‍പേപ്പറില്‍കുത്തുകള്‍ഇട്ടു കൊണ്ടേയിരിക്കും. ഒന്നും രണ്ടുമല്ല, പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് കുത്തുകള്‍. എല്ലാം കഴിയുന്പോള്‍ആ കുത്തുകളെല്ലാം ചേര്‍ന്ന് മനോഹരമായ ഒരു ചിത്രമായിട്ടുണ്ടാകും എന്നു മാത്രം. 

ബക്കറിന്‍റെ പേനയുടെ കുത്തുകൊണ്ട് നല്ല പടമായി മാറിയ പ്രശസ്തര്‍ഒട്ടേറെയാണ്. ഗള്‍ഫിലെ ഭരണാധികാരികളെയും നാട്ടിലെ മന്ത്രിമാരെയും നേതാക്കളെയും ഒക്കെ ഇത്തരത്തില്‍കുത്തുകളിലൂടെ ബക്കര്‍മനോഹരമായി വരിച്ചിട്ടുണ്ട്. 

‌ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍റാഷിദ് അല്‍മക്തൂം, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍സായിദ് അല്‍നഹ്യാന്‍, വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, മമ്മൂട്ടി, മോഹന്‍ലാല്‍തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ചിത്രങ്ങള്‍ബക്കര്‍കുത്തുകളിലൂടെ വരച്ചു.

റാസ് അല്‍ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍സഖര്‍അല്‍ഖാസിമി മക്കള്‍ക്കൊപ്പം നില്‍ക്കുന്ന പടുകൂറ്റന്‍ചിത്രമാണ് ഇത്തരത്തില്‍ബക്കര്‍വരച്ചതില്‍ഏറ്റവും വലുത്. ഈ ചിത്രം അടുത്തിടെ ഷെയ്ഖ് സൗദിന് സമ്മാനിക്കുകയും ചെയ്തു. ആറുമാസം സമയമെടുത്തു ഈ ചിത്രം പൂര്‍ത്തികരിക്കാന്‍. ഏകദേശം 33 ലക്ഷം കുത്തുകളാണ് ഷെയ്ഖ് സൗദിന്‍റെ ചിത്രത്തിനായി ബക്കര്‍കാന്‍വാസില്‍ഇട്ടത്. 

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമാണ് ഇപ്പോള്‍ബക്കര്‍വരച്ചു കൊണ്ടിരിക്കുന്നത്. മറ്റെല്ലാ ചിത്രങ്ങളും തൂവെള്ള പശ്ചാത്തലത്തിലാണെങ്കിലും പിണറായിയുടെയും വിഎസിന്‍റെ ചിത്രങ്ങളുടെ പശ്ചാത്തലം ചെങ്കൊടിയുടെ ചുവപ്പാണ്. ‌ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍റാഷിദ് അല്‍മക്തൂമും മകനും ദുബായി കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ബിന്‍മുഹമ്മദ് ബിന്‍റാഷിദ് അല്‍മക്തൂമും ഒരുമിച്ച് നില്‍ക്കുന്ന വന്പന്‍ചിത്രം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ബക്കര്‍.

മുപ്പത്തിയഞ്ച് വര്‍ഷമായി ചിത്രങ്ങള്‍ഒരുക്കുന്ന ബക്കറിന് വരയ്ക്കാനുള്ള കഴിവു പാരന്പര്യമായി ലഭിച്ചതാണ്. വീടിന്‍റെ നടുമുറ്റത്ത് കളര്‍ചോക്കുകളുപയോഗിച്ച് ബാപ്പ വരച്ച ചിത്രങ്ങള്‍കണ്ടാണ് ബക്കര്‍ചിത്രരചന പഠിച്ചത്. ബാപ്പ തന്നെയായിരുന്നു ബക്കറിന്‍റെഫൈന്‍ആര്‍ട്സ് കോളജും സര്‍വകലാശാലയും എല്ലാം. അല്‍പം വഴിമാറി നടന്ന ബക്കര്‍ഗവേഷണം നടത്തിയത് ഡോട് പെയിന്‍റിങ്ങിലാണെന്ന് മാത്രം.

ഏഴു വര്‍ഷം മുന്പുണ്ടായ അപകടത്തില്‍വലതു കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റുവെങ്കിലും ബക്കറിന്‍റെ കഴിവുകളെ ദൈവം അപഹരിച്ചില്ല. അപാരമായ ക്ഷമയുള്ളര്‍ക്ക് മാത്രം പറ‍ഞ്ഞിട്ടുള്ളതാണ് ഡോട് പെയിന്‍റിങ് എന്നാണ് ബക്കറിന്‍റെ പക്ഷം. ഡോട് പെയിന്‍റിങ്ങിനെ കുറിച്ച് ഫേസ് ബുക്കിലൂടെയും മറ്റും ക്ലാസുകളും ബക്കര്‍നല്‍കുന്നു. തികച്ചും സൗജന്യമായി. 

വാചകങ്ങള്‍ക്ക് വിരാമമിടുന്ന ഫുള്‍സ്റ്റോപ്പിന്‍റെ കാര്‍ക്കശ്യമല്ല കുത്തുകള്‍ക്കുള്ളത്, മറിച്ച് തികവിന്‍റെ മികവിന്‍റെയും മനോഹാരിതയാണഉള്ളത് എന്ന് നമുക്ക് കാണിച്ച് തരികയാണ് ബക്കറും അദ്ദേഹത്തിന്‍റെ ചിത്രങ്ങളും. മനോഹരമായ ചിത്രങ്ങള്‍ക്കായി ബക്കര്‍കുത്തുകളിട്ടുകൊണ്ടേയിരിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :