E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 08:57 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അബ്രയുടെ അമരത്തെ മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായുടെ ജലഗതാഗതത്തിന്‍റെ മുഖമാണ് അബ്രകള്‍. എമിറാത്തി പാരന്പര്യം നിറഞ്ഞു നില്‍ക്കുന്ന ജലയാനം. ഒരിക്കലെങ്കിലും അബ്രയില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ ആ യാത്രയുടെ രസം ഒരിക്കലും മറക്കില്ല. കഴിഞ്ഞ 23 വര്‍ഷമായി അബ്ര ഓടിക്കുന്ന ഒരു മലയാളിയുടെ വിശേഷത്തിലൂടെയാണ് ഈ ആഴ്ച ഗള്‍ഫ് ദിസ് വീക്ക് തുടങ്ങുന്നത്.

ഇത് എടപ്പാളുകാരന്‍ അലിയുടെ കഥയാണ്. ഒപ്പം ദുബായിലെ അബ്രകളുടെയും. ദുബായ് മലയാളിയുടെ സ്വപ്നഭൂമി മാത്രമായിരുന്ന കാലത്താണ് അലി ആദ്യമായി അബ്രയുടെ അമരക്കാരനാകുന്നത്. പിന്നെ കാലത്തെയും കാഴ്ചകളെയും പിറകോട്ട് തള്ളിക്കൊണ്ട് അലിയുടെ അബ്ര മുന്നോട്ട് പൊയ്ക്കേണ്ടേയിരിക്കുന്നു.

1989ല്‍ അലി ആദ്യമായി അബ്രയുടെ വളയം പിടിക്കുന്പോള്‍ ദുബായ് ഒരു സാധാരണ നഗരം മാത്രമായിരുന്നു. ക്രീക്കിന് ഇരുപുറവും ഇന്നത്തെ പോലെ മാനംമുട്ടുന്ന കെട്ടിടങ്ങളില്ലായിരുന്നു. അബ്രയിലൂടെ ഒരുപാടാളുകള്‍ ദെയ്റയും ബര്‍ദുബായും കണ്ടു. ദുബായ് ക്രീക്കിലൂടെ അലി അവരെ ഇരുകരകളിലേക്കും നയിച്ചു.

അലി ആദ്യമായി അബ്രയിലെത്തുന്പോള്‍ 25 ഫില്‍സായിരുന്നു കടത്തുകൂലി. ആദ്യകാലത്ത് ജോലിക്കു പോയിരുന്ന സാധാരണക്കാരായിരുന്നു അബ്ര ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് അബ്രയിലൂടെ സഞ്ചരിക്കുന്നതിലേറെയും വിനോദസഞ്ചാരികളാണ്. ദുബായ് കാണാനെത്തുന്നവര്‍ക്ക് ഒഴിവാക്കാനാകില്ല ദുബായ് ക്രീക്കിലെ അബ്ര സവാരി.

അബ്രയുടെ വളയം പിടിച്ച 23 വര്‍ഷങ്ങളിലൂടെ ക്രീക്കിന്‍റെ ഇരുപുറങ്ങളിലുമുള്ള ദുബായുടെ വികസനം അലി കണ്ടു. ചെറിയ കെട്ടിടങ്ങളും കച്ചവടകേന്ദ്രങ്ങളും വന്പന്‍ കെട്ടിടങ്ങള്‍ക്ക് വഴി മാറി. കോണ്‍ക്രീറ്റിനു മേല്‍ ചില്ലുകള്‍ പുതച്ച് ചില്ലുകൊട്ടാരങ്ങള്‍ ഉയര്‍ന്നു. ക്രീക്കിനു കുറുകെ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉണ്ടായി.. അങ്ങനെ ദുബായുടെ വളര്‍ച്ച തുടരുന്നു.

കാറ്റായാലും മഴ ആയാലും വെയിലായാലും തണുപ്പായാലും ഒന്നിടവിട്ട ദിവസങ്ങളില്‍ അബ്രയുടെ അമരത്ത് അലിയുണ്ടാകും. ഒരുകാലത്ത് ഒട്ടേറെ മലയാളികള്‍ അബ്ര ഓടിച്ചിരുന്നു.. എന്നാല്‌‍ ഇന്ന് അവരുടെ എണ്ണം വിരലില്‍ എണ്ണാം. ഇറാനികളും ബംഗാളികളുമാണ് ഇപ്പോള്‍ അബ്ര ഓടിക്കുന്നവരിലേറെയും.

അബ്രയിലെ യാത്രപോലെ തന്നെ കൗതുകരമാണ് അബ്രയുടെ രൂപവും. അബ്രയുടെ ഒത്ത നടുക്ക് ഉള്ളിലേക്ക് ഇറങ്ങി നിന്നാൡണ് ബോട്ട് നിയന്ത്രിക്കേണ്ടത്. അബ്ര ഓടിക്കുന്നയാളുടെ ഇരുപുറവും ഇരുകരലകളിലേക്കും നോക്കി സഞ്ചാരികള്‍ പുറം തിരിഞ്ഞിരിക്കും. ഇരുപത് പേരെ മാത്രമാണ് ഒരു സവാരിയില്‍ കൊണ്ടുപോവുക. യാത്രയ്ക്ക് ആര്‍.ടി.എയുടെ കര്‍ശന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്യ

പുതിയ കാലത്തിനൊത്ത് പെട്രോള്‍ അബ്രകളും സോളാര്‍ അബ്രകളും ഒക്കെ വന്നെങ്കിലും സഞ്ചാരികള്‍ക്ക് ഇന്നും പ്രിയം ദുബായുടെ പഴമ പേറുന്ന പഴയ രീതിയിലുള്ള അബ്രകളോടാണ്. പഴമയുടെ പ്രൗഡിയും പേറെ ക്രീക്കിന്‍റെ ഇരുകരകളിലേക്കും സഞ്ചാരികളുമായി അബ്രകളുടെ യാത്ര തുടരുന്നു. കൂട്ടത്തിലൊരാളായി അലിയും അലിയുടെ എണ്‍പത്തിയഞ്ചാം നന്പര്‍ അബ്രയും-.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :