E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മലയാളിയുടെ മുന്നില്‍ വില്ലനായി അറബിക് ഭാഷ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വലിയ സ്വപ്നങ്ങളുമായി കടല്‍ കടന്ന് ഗള്‍ഫിലെത്തുന്ന മലയാളിയുടെ മുന്നില്‍ എന്നും വില്ലനായിരുന്നു അറബിക് ഭാഷ. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പെട്ടെന്ന് വഴങ്ങുമെങ്കിലും അറബിക് മാത്രം അത്രയെളുപ്പം മലയാളിക്ക് പിടികൊടുക്കാറില്ല. എന്നാല്‍ അറബിക് ഭാഷ ഇനി ഒറു പ്രശ്നമേ അല്ല എന്നു പറയുകയാണ് മലപ്പുറം സ്വദേശി മുജീബ് എടവണ്ണ എഴുതിയ അറബിക് മാഫീ മുശ്കില്‍ ൡഎന്ന പുസ്തകം.

ഗഫൂര്ക്കയുടെ ഈ അറബിക് ക്ലാസ് ഒരിക്കലും മലയാളി മറക്കില്ല. പക്ഷേ ഗഫൂര്ക്ക പഠിപ്പിച്ച അറബി കൊണ്ട് ദാസനും വിജയനും ഗുണം ഒന്നുമുണ്ടായില്ല. അന്നു ദാസനും വിജയനും പഠിച്ച അറബിക് അല്ല അറബിക് എന്നു പഠിപ്പിക്കുകയാണ് മുജീബ് എടവണ്ണ. അറബിക് മാഫീ മുശ്കില്എന്ന പുസ്തകത്തിലൂടെ. അറബിക് ഭാഷാ പഠന സഹായി ഒരുക്കിയപ്പോഴും മുജീബ് ഗഫൂര്ക്കയെയും ദോസ്തുക്കളെയും മറന്നില്ല. പുസ്തകത്തിന്റെ കവറില്തന്നെയുണ്ട് ഗഫൂര്ക്കയും ഒപ്പം അറബി വേഷം കെട്ടിയ ദാസനും വിജയനും.

അറബിക് ഭാഷ ഒരു പ്രശ്നമല്ലെന്ന് മലയാളികളെ വളരെ ലളിതമായി ബോധ്യപ്പെടുത്തുകയാണ് മുജീബ് എടവണ്ണയുടെ പുസ്തകം. ഭാഷാ പഠനത്തിന്റെ കണിശതയില്ലാതെ രസകരമായ അനുഭവകഥകളിലൂടെ അറബിക് വാക്കുകളും സംഭാഷണങ്ങളും പരിചയപ്പെടുത്തുന്നു. അറബിക് പഠിച്ചിട്ടില്ലാത്തവരെ പോലും ആകര്ഷിക്കുന്ന രസകരമായ ഭാഷാ ശൈലിയാണ് ഈ പുസ്തകത്തെ വേറിട്ടു നിര്ത്തുന്നത്.

ആശയവിനിമയത്തിന് സാധിക്കാത്ത ഭാഷ മരുഭൂമി പോലെയാണെന്ന് പറഞ്ഞ അറബ് ദാര്ശനികന് ഇബ്നു ഖല്ദൂനെ കൂട്ടു പിടിച്ചാണ് മുജീബ് എടവണ്ണ അറബി പഠിപ്പിക്കുന്നത്. അറബി ഭാഷയെ വരുതിയിലാക്കാന്ചില സന്ദര്ഭങ്ങളില്മലയാളത്തെയും കൂട്ടുപിടിച്ചിട്ടുണ്ട്. മലയാളം വാക്കുകളെ സമാനമായ ഉച്ചാരണമുള്ള അറബിക് വാക്കുകളുമായി ഉപമിക്കുകയാണ് ചെയ്യുന്നത്. അതിനൊരു ഉദാഹരണമാണ് ഈജാറ് കൂടുന്പോള്ബേജാറ് വേണ്ട എന്ന അധ്യായം. ബേജാറുമായി ചേര്ത്തു വായിക്കുന്പോള്വാടകയുടെ അറബിക് പദമായ ഈജാറ് പെട്ടെന്ന് മനസില്കയറുന്നു. ഇത്തരത്തില്വിവിധ മേഖലകളില്ജോലി ചെയ്യുന്ന സാധാരണക്കാരെയാണ് പുസ്തകം ലക്ഷ്യം വയ്ക്കുന്നത്.

അറബിക് അറിയാത്ത മലയാളി അറബിയുമായി സംസാരിക്കുന്പോള്ഉണ്ടാകാവുന്ന പൊട്ടിച്ചിരികളും അബദ്ധങ്ങളും മുജീബ് ഈ പുസ്കതത്തിലൂടെ പറയുന്നു. പ്രയോഗിക്കുന്പോള്അക്ഷരം മാറുകയോ സ്ഥാനം മാറുകയോ ചെയ്താല്എട്ടിന്റെ പണി കിട്ടുന്ന വാക്കുകളെ കുറിച്ചും പുസ്തകം ഓര്മിപ്പിക്കുന്നുണ്ട്. സൌദിയിലെത്തിയ ഇന്ത്യന്പ്രധാനമന്ത്രി നരേന്ദ്രമോദിയും സല്മാന്രാജാവും ഗാവ കുടിക്കുന്ന വീഡിയോ വൈറലായത് ചൂണ്ടിക്കാട്ടിയാണ് അറബികളുടെ പരമ്പരാഗത പാനീയമായ ഗാവയെ കുറിച്ച് പറയുന്നത്.

മനോരമ ആഴ്ചപ്പതിപ്പില്അറബിക് മുന്ഷി എന്ന കോളത്തിലൂടെ മലയാളികള്ക്ക് സുപരിചിതനാണ് മുജീബ് എടവണ്ണ. കഴിഞ്ഞ അഞ്ചുവര്ഷമായി മനോരമ ആഴ്ചപ്പതിപ്പില്പ്രസിദ്ധീകരിച്ചു വരുന്ന കോളത്തില്നിന്ന് തിരഞ്ഞെടുത്ത അധ്യായങ്ങളാണ് പുസ്കത്തിലേക്ക് മാറ്റിയത്. ഈ മാര്ച്ചില്പുറത്തിറങ്ങിയ പുസ്തകം ഡിസി ബുക്സിന്റെ ബെസ്റ്റ് സെല്ലേഴ്സിലും ഇടം നേടി. ഫലിതത്തിലൂടെ ലളിതമായ ശൈലിയില്അറബിക് ഭാഷയെ കുറിച്ച് പറഞ്ഞതാണ് പുസ്തകത്തിന്റെ വിജയരഹസ്യമെന്ന് മുജീബ് വിലയിരുത്തുന്നു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണൡാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്റാഷിദ് അല്മക്തൂമിന്റെ ഓഫീസിലാണ് മലപ്പുറം എടവണ്ണ സ്വദേശിയായ മുജീബ് ജോലി ചെയ്യുന്നത്. വളവന്നൂര്അന്സാര്അറബിക് കോളജില്നിന്നാണ് മുജീബ് അറബികിനെ കൂടെ കൂട്ടിയത്. മുജീബിന്റെ പുസ്തകം ഒരു വട്ടമെങ്കിലും വായിച്ച് ഗള്ഫിലേക്ക് വിമാനം കയറുന്ന പ്രവാസി മലയാളി ഇനി ധൈര്യമായി പറയും അറബിക് മാഫീ മുശ്കില്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :