E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ജലച്ചായത്തില്‍ നിറവസന്തമൊരുക്കി മൃണ്‍മേയ് സെബാസ്റ്റ്യന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വരയില്‍ വിസ്മയം തീര്‍ക്കുന്ന ഒരു വനിതയെ പരിചയപ്പെടാം. ആലുവ ആലങ്കാട് സ്വദേശിയും ദുബായ് അല്‍ഖൂസിലെ കാര്‍ട്ടൂണ്‍ ആര്‍ട്ട് ഗ്യാലറി മാനേജരുമായ മൃണ്‍മേയ് സെബാസ്റ്റ്യന്‍ ആണ് ജലച്ചായത്തില്‍ നിറവസന്തമൊരുക്കി ജനശ്രദ്ധയാകര്‍ഷിക്കുന്നത്. നിറങ്ങളോടും വരയോടുമുള്ള മൃണ്‍മെയുടെ പ്രണയത്തിന് വര്‍ഷങ്ങളുടെ കെട്ടുറപ്പുണ്ട്. മനസിലെ ആശയങ്ങള്‍ വര്‍ണങ്ങളായി ക്യാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ തെളിഞ്ഞത് ജീവസുറ്റ ചിത്രങ്ങള്‍. സുഹൃത്തുക്കളാണ് ആദ്യം പ്രോത്സാഹിപ്പിച്ചത്. സ്കൂള്‍, കോളജ് കാലഘട്ടത്തില്‍ നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

ആലുവ സെന്‍റ് സേവ്യേഴ്സ് കോളജ് പഠന കാലത്തായിരുന്നു വര സജീവമായതെന്ന് ഈ കലാകാരി ഓര്‍ക്കുന്നു. അന്ന് പെന്‍സില്‍ ഡ്രോയിങിനൊപ്പം ഓയില്‍ പെയിന്‍റിങിലും അക്രിലികിലുമായിരുന്നു പരീക്ഷണങ്ങള്‍. പിന്നീടത് ജലഛായത്തിലേക്ക് വഴിമാറി. ചിത്രകലയില്‍ മൃണ്‍മേയുടെ ഗുരുനാഥന്‍ മൃണ്‍മേയ് തന്നെയാണ്. സ്വന്തം പരീക്ഷണത്തിലൂടെ സ്വായത്തമാക്കിയ ശൈലിയില്‍‌ ക്യാന്‍വാസില്‍ നിറക്കൂട്ടൊരുക്കിയപ്പോള്‍ തെളിഞ്ഞ ചിത്രങ്ങള്‍ക്ക് തിളക്കമേറെ. പ്രകൃതിയും ജീവജാലങ്ങളും യുഎഇയുടെ സംസ്കാരവും പൈതൃകവുമെല്ലാം വരയ്ക്ക് വിഷയങ്ങളായി.

പത്തു വര്‍ഷത്തോളം കുവൈത്ത് എയര്‍വെയ്സില്‍ എയര്‍ഹോസ്റ്റസായിരുന്നപ്പോഴും പിന്നീട് മാര്‍ക്കറ്റിങ് മേഖലയിലേക്ക് നീങ്ങിയപ്പോഴും മൃണ്‍മേയിലെ കലാകാരിയെ കൈവിട്ടില്ല. 15 വര്‍ഷത്തിനൊടുവിലാണ് തന്‍റെ മേഖല വര തന്നെയെന്ന് തിരിച്ചറിഞ്ഞതും ജലച്ചായത്തെ കൂടെക്കൂട്ടിയതും. 2012ല്‍ ദുബായിലെത്തിയ ഇവര്‍ ഗര്‍ഭിണിയായിരിക്കെ വരച്ച അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പ്രകടമാകുന്ന അഫക്ഷനാണ് ഇഷ്ടപ്പെട്ട ചിത്രം. പ്രവാസത്തിന്‍റെ നോവ് അനുഭവിക്കുന്ന എല്ലാ മലയാളിയുടെയും സ്വപ്നമായ തിരിച്ചുപോക്കും കലാകാരിക്ക് വിഷയമായി.

ജലഛായത്തിന് ഒട്ടും പ്രധാന്യമില്ലാതിരുന്ന യുഎഇയില്‍, അതിന് വേണ്ടത്ര പ്രചാരമുണ്ടാക്കുകയായിരുന്നു മൃണ്‍മേയുടെ പിന്നീടുള്ള  പ്രവര്‍ത്തനം. ഇന്‍റര്‍നാഷണല്‍ വാട്ടര്‍ കളര്‍ സൊസൈറ്റിയുടെ കണ്‍ട്രി ഹെഡായ മൃണ്‍മെയ് വാരാന്ത്യങ്ങളില്‍ സൌജന്യ ചിത്ര രചനാ ക്യാംപും സംഘടിപ്പിച്ചുവരുന്നു. കഴിവുതെളിയിക്കുന്നവര്‍ക്ക് രാജ്യാന്തര തലത്തില്‍ മാറ്റുരയ്ക്കാന്‍ അവസരവുമൊരുക്കുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :