E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:33 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വര്‍ണക്കാഴ്ചകളുമായി എക്സ്പോഷര്‍ 2016

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നല്ല മനോഹരമായ ഫോട്ടോകളെടുക്കാന്‍ നമ്മളെല്ലാം ആഗ്രഹിച്ചുണ്ട്. പ്രത്യേകിച്ച് ലോകപ്രശസ്ത ഫൊട്ടോഗ്രഫര്‍മാരുടെ ചിത്രങ്ങള്‍ കാണുന്പോള്‍. ലോകത്തെ വിസ്മയിപ്പിച്ച അതിമനോഹരമായ ഫോട്ടോകളുടെ പ്രദര്‍ശനമായിരുന്നു ഷാര്‍ജയില്‍ നടന്ന എക്സ്പോഷര്‍ ഫൊട്ടോഗ്രാഫി എക്സിബിഷനിലെ പ്രധാന ആകര്‍ഷണം

ഫൊട്ടോഗ്രഫിയുടെ അനന്തസാധ്യതകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഷാര്‍ജയില്‍ സമാപിച്ച രാജ്യാന്തര ഫൊട്ടോഗ്രഫി മേളയായ എക്സ്പോഷര്‍ 2016. ഷാര്‍ജ മീഡിയാ സെന്‍റര്‍ സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ ലോകോത്തര ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനമായിരുന്നു മേളയെ സമ്പന്നമാക്കിയത്. 

അത്യപൂര്‍വതകളുടെ വര്‍ണക്കാഴ്ചകളായിരുന്നു ഷാര്‍ജ രാജ്യാന്തര ഫൊട്ടോഗ്രഫി ഫെസ്റ്റിവലിനെ വേറിട്ടതാക്കിയത്. വന്യസൗന്ദര്യം തേടി ഉലകം ചുറ്റിയ ലോക പ്രശസ്ത ഫൊട്ടോഗ്രാഫര്‍മാര്‍ ഫ്രെയിമിലാക്കിയത് വെറും ചിത്രങ്ങളായിരുന്നില്ല.. പ്രകൃതിയെ തന്നെയാണ്... അമൂല്യമായ അറിവുകളാണ്..  

സ്കോട്ട്ലന്‍റിലെ ഗ്ലാസ്ഗോ സ്വദേശി ഡേവിഡ് യാരോ പകര്‍ത്തിയ കാട്ടാനകളുടെ ചിത്രം കാണികളെ പിടിച്ചുനിര്‍ത്തുന്നു. വന്യമൃഗങ്ങളുടെയും ജീവജാലങ്ങളുടെയും അപൂര്‍വ ചിത്രങ്ങളാണ് ഡേവിഡ് യാരോ ഫ്രെയിമിലാക്കിയത്. ചിത്രങ്ങളുടെ ഓരോ അണുവിലും കാണാം ജീവന്‍റെ തുടിപ്പും സമര്‍പ്പണത്തിന്‍റെ തികവും

അന്‍പതിലേറെ പ്രൊഫഷണല്‍, അമച്വര്‍ ഫൊട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിലുണ്ടായിരുന്നത്. പ്രകൃതി ദൃശ്യങ്ങളുടെ ചാരുത, മനസു മരവിപ്പിക്കുന്ന ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകള്‍, സമ്പന്നതയ്ക്കു നടുവിലും ദാരിദ്യത്തിന്‍റെ നേര്‍രേഖകള്‍ തുടങ്ങി ഓരോ ചിത്രത്തിനും പറയാനുണ്ട് വ്യത്യസ്ത കഥകള്‍. 

ദുരന്തമേഖലകളിലെ നടുക്കുന്ന യഥാര്‍ഥ്യങ്ങള്‍ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നവയാണ്. പട്ടിണിക്കും രോഗങ്ങള്‍ക്കും പുറമേ അഭയാര്‍ഥികളുടെ ദുരിതങ്ങളെക്കുറിച്ചും ചിത്രങ്ങള്‍ വിശദീകരിക്കുന്നു. വിവിധ സംസ്‌കാരങ്ങളെക്കുറിച്ചും ജീവിത രീതിയെക്കുറിച്ചുമുള്ള ചിത്രങ്ങളുമുണ്ട്. ഇതോടനുബന്ധിച്ച് നടന്ന ഫോട്ടൊഗ്രഫി മല്‍സര വിഭാഗത്തില്‍ ഏതാനും മലയാളികളും ഇടംപിടിച്ചിട്ടുണ്ട്.

ഛായാഗ്രഹണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനമായിരുന്നു മറ്റൊരു സവിശേഷത. നിക്കോണ്‍, കാനണ്‍, സോണി തുടങ്ങി ലോകോത്തര കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ക്യാമറകളാണ് പരിചയപ്പെടുത്തിയത്. അടുത്ത വര്‍ഷം വിപണിയിലിറക്കാനുള്ള ക്യാമറകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എച്ച്ഡി ക്വാളിറ്റിയില്‍ വീഡിയോ പകര്‍ത്തി വൈഫൈ സംവിധാനം വഴി ഉടന്‍ സംപ്രേഷണം ചെയ്യാനൊക്കുന്ന കുഞ്ഞന്‍ ക്യാമറകളുമുണ്ട് കൂട്ടത്തില്‍. ഓരോ വിഭാഗത്തിന്‍റെയും പ്രത്യേകതയും പ്രവര്‍ത്തന രീതിയും സന്ദര്‍ശകര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ പ്രത്യേക സംഘം തന്നെയുണ്ട്.

ഇതോടനുബന്ധിച്ച് നടന്ന സെമിനാര്‍, ശില്‍പശാലകള്‍ എന്നിവ ഫൊട്ടോഗ്രഫിയിലെ നവാഗതര്‍ക്കും ജോലിക്കാര്‍ക്കും ഏറെ ഗുണം ചെയ്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :